ഇടക്കാല അപേക്ഷ (ഇന്റര്‍ലോക്കുറ്ററി ആപ്ലിക്കേഷന്‍) വഴി പ്രദര്‍ശനം നിര്‍ത്തി വെക്കു ന്നത് പരിഹാരമല്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ബി.വി നാഗരത്ന എന്നി വര ടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി
ന്യൂഡല്‍ഹി: ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇടപെ ടാന്‍ വിമുഖത കാണിച്ച് സുപ്രിം കോടതി. ഇടക്കാല അപേക്ഷ (ഇ ന്റര്‍ലോക്കുറ്ററി ആപ്ലിക്കേഷന്‍) വഴി പ്ര ദര്‍ശനം നിര്‍ത്തി വെക്കുന്നത് പരിഹാരമല്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി.
സെന്‍സര്‍ബോര്‍ഡ് അനുമതിക്കെതിരെ ഹൈക്കോടതിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ച ബെഞ്ച് വിദ്വേഷ പ്രസംഗത്തിനെതിരായ ഹരജിയില്‍ ഇത് പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.വിദ്വേഷ പ്രസംഗ കു റ്റകൃത്യങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് ഇടക്കാല അപേക്ഷ (ഐ.എ) സമര്‍പ്പിച്ചിരുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്ന് ആവശ്യപ്പെട്ട അഡ്വ. നിസാം പാഷ വി ദ്വേഷ പ്രസ്താവനകളുടെ ഏറ്റവും മോശമായ ഉദാഹരണമാണ് സിനിമയെന്നും ഓഡിയോവിഷ്വല്‍ അജ ണ്ടയാണെന്നും വാദിച്ചു.
എന്തുകൊണ്ട് ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിച്ചു കൂട എന്നായിരുന്നു ബെഞ്ചിന്റെ ചോദ്യം. എല്ലാ കാര്യങ്ങളും സുപ്രിം കോടതിയില്‍ തുടങ്ങാന്‍ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. സിനിമയുടെ ടീസറിന്റേയും ട്രയിലറിന്റേയും സ്‌ക്രിപ്റ്റ് വായിക്കണമെന്ന് പിന്നീട് നടപടികള്‍ പങ്കെടുത്ത മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ട്രെയിലര്‍ ഇപ്പോള്‍ തന്നെ 16 മില്യണില ധികം പേര്‍ കണ്ടു കഴിഞ്ഞു. ഹിന്ദി, മലയാളം,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു-അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇടക്കാല അപേക്ഷ പരിഗണിക്കാനുള്ള പ്രയാസം ബെഞ്ച് ആവര്‍ത്തിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഒരിക്കല്‍ അംഗീകാരം നല്‍കിയതില്‍ സബസ്റ്റന്‍സിവ് പെറ്റീഷ ന്‍ (കാര്യമായ അപേക്ഷ) ഇല്ലാതെ കോടതിക്ക് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടി ക്കാട്ടി. ഇക്കാര്യം സമ്മതിച്ച കപില്‍ സിബല്‍ നാളെ തന്നെ സബ്സ്റ്റന്‍സിവ് പെറ്റീഷന്‍ സമര്‍പ്പിക്കുമെന്നും ചീഫ് ജസ്റ്റിസിന് മുന്നില്‍ അര്‍ജന്റ് ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസിന് മുന്നി ല്‍ അവതരിപ്പിക്കാന്‍ കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചും നിര്‍ദ്ദേശിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.