Home

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; സമ്മര്‍ദം ചെലുത്താമെന്ന് കരുതരുത്: ഗവര്‍ണര്‍

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യ പരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വ്യക്തിപരമായി ആരോടും ശത്രുതയില്ല. ഓരോരുത്തരും അവരവരുടെ പരിധിയില്‍ നില്‍ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു

ന്യൂഡല്‍ഹി: സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യപ രമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വ്യക്തിപരമായി ആരോടും ശത്രുതയില്ല. ഓരോരുത്തരും അവരവരുടെ പരിധിയില്‍ നില്‍ക്കണം. സര്‍ക്കാര്‍ അവരുടെ അധികാര പരിധിയി ലും താന്‍ തന്റെ അധികാര പരിധിയിലും തുടരു മെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

താന്‍ ഡല്‍ഹിക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും എത്തി യിരുന്നില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് പറയാന്‍ കഴിയില്ല. കോടതി വിധി അംഗീകരിക്കാന്‍ എല്ലാവ ര്‍ക്കും ബാധ്യതയുണ്ട്. സുപ്രീംകോടതി വിധിക്കെതിരായി ഓര്‍ഡിനന്‍സില്‍ താന്‍ ഒപ്പിടുമെന്ന് കരു തുന്നുണ്ടോയെന്ന് ഗവര്‍ണര്‍ ചോദിച്ചു.

കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണ്. ഭര ണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്നും പിന്മാറില്ല. സമ്മര്‍ദ്ദം ചെലുത്താമെന്ന് ആരും കരു തേണ്ട. സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്കാണ്. സര്‍ക്കാരിനെ നയിക്കേണ്ട ചുമ തല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും. ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ തീര്‍ത്തും അസ്വസ്ഥ നാണ്. രാഷ്ട്രീയ ഇടപെടല്‍ ശക്തമായിരുന്നു.

നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ആര്‍ക്കും കഴിയില്ല. പല തവണ തനിക്ക് വാക്ക് തന്നിട്ടും രാഷ്ട്രീയ ഇടപെടല്‍ സ്ഥിരമായി നടന്നു പോന്നു. ആരെങ്കിലും സര്‍വ കലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയാണെങ്കില്‍ സുപ്രീം കോടതിയും ഹൈക്കോടതി യും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി യിട്ടുണ്ട്.

സര്‍വകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാന്‍ കഴിയില്ല. ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റിയാണ് ചിന്തിക്കുന്ന ത്. അവര്‍ ഉന്നത വിദ്യാഭ്യാ സത്തിനായി കേരളം വിടുകയാണ്. സമ്മര്‍ദ്ദം ചെലുത്തി ഒരു കാര്യം നടത്താമെന്ന് ആരും കരുതണ്ട. കേരളത്തില്‍ 13 സര്‍വകലാശാലകളാണ് ഉണ്ടായിരുന്നത്. അവിടെയെല്ലാം നൂറ് കണക്കിന് നിയമവി രുദ്ധ നിയമനങ്ങളാണ് നടന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.