Kerala

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കോവിഡ് ബ്രിഗേഡ്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതൽ ആളുകളുടെ സേവനം ആവശ്യമുണ്ടെന്നും ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാർ മുതൽ വളണ്ടിയർമാർ വരെ ഉൾപ്പെടുന്ന സേന എന്ന നിലയിലാണ് കോവിഡ് ബ്രിഗേഡിനെ കാണേണ്ടത്. കോവിഡ് ബ്രിഗേഡ് സംവിധാനമാണ് സിഎഫ്എൽടിസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. സംയോജിതമായ പ്രവർത്തനത്തിനുള്ള കർമപദ്ധതിയാണ് തയ്യാറാക്കുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാർക്കു പുറമെ നാഷണൽ ഹെൽത്ത് മിഷനിലുൾപ്പെടെ കരാർ അടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഇതിനായി നിയോഗിക്കും. അവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. അവർക്ക് പ്രവർത്തനത്തിനിടെ രോഗം ബാധിച്ചാൽ സൗജന്യ ചികിത്സ നൽകും. അതിനുപുറമെ അവർക്ക് ലഭിക്കുന്ന വേതനം കാലാനുസൃതമായി നിശ്ചയിക്കും. ആനുപതികമായ വർധനവും ഉണ്ടാകും.
കോവിഡ് ബ്രിഗേഡിൽ ഉൾപ്പെടുന്ന എല്ലാ കരാർ ജീവനക്കാർക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നൽകും. പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികൾക്ക് പഞ്ചായത്തുകൾ തന്നെ താമസസൗകര്യം നൽകും. സിഎഫ്എൽടിസികളിൽ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകും.
നിലവിൽ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കു നൽകുന്ന പ്രതിഫലം വർധിപ്പിക്കും.  ഗ്രേഡ് 4 കാറ്റഗറിയിലുള്ളവർക്ക് ഇപ്പോൾ നൽകുന്ന 450 രൂപ പ്രതിദിന പ്രതിഫലം 1000 രൂപയാക്കി വർധിപ്പിക്കും

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.