KUWAIT

പ്രതിപക്ഷ നേതാവ് ചെന്നിത്തലയോ വിഡി സതീശനോ ; സോണിയ തീരുമാനിക്കും, കോണ്‍ഗ്രസ് യോഗത്തില്‍ തീരുനമാനമായില്ല

എം.പിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരുടെ നിലപാടും ആരാഞ്ഞു. ഭൂരിഭാഗം എം.എല്‍.എമാരും രമേശ് ചെന്നിത്തല തുടരണമെന്ന അഭിപ്രായമാണ് അറിയിച്ചത്. എ ഗ്രൂപ്പിലെ ഒരു വിഭാഗം തുണച്ചെങ്കിലും പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍മാരും ചെന്നിത്തലയെ പിന്തുണച്ചില്ല. ഒരു വി ഭാഗം എംഎല്‍എമാര്‍ വിഡി സതീശന്റെ പേരാണ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ പറഞ്ഞത്

തിരുവനന്തപുരം :കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിന്റെ കാര്യത്തില്‍ല്‍ തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്ക ട്ടെയെന്ന് പ്രമേയം. ഹൈകമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ അവതരി പ്പിച്ച പ്രമേയം ഐകകണ്‌ഠ്യേന അംഗീകരിച്ചു. ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച പ്രമേയത്തെ രമേശ് ചെന്നിത്തല പിന്താങ്ങി. ഹൈകമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന ഖാര്‍ഗെയും വി. വൈദ്യ ലിംഗവും എം.എല്‍.എമാരെ ഒറ്റക്കൊറ്റക്ക് കണ്ട് നേതാവിന്റെ കാര്യത്തില്‍ അഭിപ്രായം തേടി.

എം.പിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരുടെ നിലപാടും ആരാഞ്ഞു. ഭൂരിഭാഗം എം.എല്‍. എമാരും രമേശ് ചെന്നിത്തല തുടരണമെന്ന അഭിപ്രായമാണ് അറിയിച്ചത്. എ ഗ്രൂപ്പിലെ ഒരു വിഭാ ഗം തുണച്ചെങ്കിലും പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍മാരും ചെന്നിത്തലയെ പിന്തുണച്ചില്ല. ഒരു വി ഭാഗം എംഎല്‍എമാര്‍ വിഡി സതീശന്റെ പേരാണ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ പറഞ്ഞത്.

നിര്‍ണായക കൂട്ടിക്കാഴ്ചക്ക് മുമ്പ് എ ഗ്രൂപ്പില്‍ നിന്നും ഭൂരിപക്ഷം അംഗങ്ങളും ചെന്നിത്തലയെ തു ണക്കാന്‍ തീരുമാനിച്ചു. അപ്പോഴും ചില യുവ എംഎല്‍എമാര്‍ ഗ്രൂപ്പ് തീരുമാനത്തെ എതിര്‍ത്തു. ഐ ഗ്രൂപ്പിലെ 12 പേരുടെയും പൂര്‍ണ പിന്തുണ ചെന്നിത്തലക്ക് കിട്ടിയില്ല. രണ്ട് ഗ്രൂപ്പിലെയും അംഗങ്ങള്‍ ഒറ്റക്ക് ഒറ്റക്കുള്ള കൂടിക്കാഴ്ചയില്‍ സതീശന്റെയും പേര് നിര്‍ദ്ദേശിച്ചു. കൂടുതല്‍ അംഗ ങ്ങളുടെ പിന്തുണ ചെന്നിത്തലക്കാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വിശദീ കരണം. ചിലര്‍ ഹൈകമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും അറിയിച്ചു. ചുരുക്കം ചിലര്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ചു. തുടര്‍ന്നാണ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്.

എ വിഭാഗം എം.എല്‍.എമാര്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഒത്തുചേര്‍ന്ന് നേതാവായി വീണ്ടും രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, ഗ്രൂപ്പിന്റെ പ്രതിനിധിയായ ഒരാളെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാത്തതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനിഷ്ടം പ്രകടിപ്പിച്ചു.

എ ഗ്രൂപ് പ്രത്യേക യോഗം ചേര്‍ന്നില്ലെങ്കിലും അവരിലെ ചിലരാണ് നേതൃമാറ്റമെന്ന ആവശ്യം ഹൈകമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. ഡല്‍ഹിക്ക് മടങ്ങിയ ഹൈകമാന്‍ഡ് പ്രതിനിധികള്‍ പൊതുവികാരം നേതൃത്വത്തെ ധരിപ്പിക്കും. നിയമസഭ സമ്മേളനം ഉടന്‍ ചേരുമെന്നതിനാല്‍ തീരുമാനം ഉടന്‍തന്നെ ഉണ്ടാകും

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.