Home

പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു ; രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നു

പ്രതിദിന കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തിയത് കോവിഡ് രണ്ടാതരംഗം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചന. 19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3260 പേരാണ് രാജ്യത്ത് മരിച്ചത്

ന്യൂഡല്‍ഹി : രാജ്യത്തെ ഭീതിപ്പെടുത്തിയ കോവിഡ് രണ്ടാതരംഗം അവസാനിക്കുന്നതിന്റെ വ്യക്ത മായ സൂചനകള്‍ നല്‍കി പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. പ്രതിദിന കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തിയത് കോവിഡ് രണ്ടാതരംഗം അവ സാനിക്കു ന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. നാല്‍പത് ദി വസത്തിന് ശേഷമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയാകുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3260 പേരാണ് രാജ്യത്ത് മരിച്ചത്. 19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏപ്രില്‍ 13 1,85,295 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തുന്നത്. ഏപ്രില്‍ 14ന് ആണ് രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നത്. അവിടുന്ന് അങ്ങോട്ട് വന്‍ കുതിപ്പാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാ യിക്കൊണ്ടിരുന്നത്. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം വരെ കടന്നിരുന്നു.

എന്നാല്‍ കോവിഡ് ബാധിതരായവരുടെ മരണത്തില്‍ വര്‍ധനവുണ്ടെന്നത് ആശങ്കപ്പെടുത്തുന്നു. മെയ് 17 ന് മുമ്പുള്ള ആഴ്ചയില്‍ കോവിഡ് മരണങ്ങള്‍ 29334 ആയിരുന്നെങ്കില്‍ 17 മുതല്‍ 23 വരെ യുള്ള കാലയളവില്‍ അത് 29331 ആയി വര്‍ധിച്ചു. എന്നാല്‍ ഈ കാലയളവുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളുടെ എണ്ണം കുറയുകയാണ് ചെയ്തിട്ടുള്ളത്.

മെയ് 17 നും 23നും ഇടയില്‍ ഇന്ത്യയിലെ പുതിയ രോഗബാധിതര്‍ 17,868,73 ആണെങ്കില്‍ മെയ് 10 നും 16 നും ഇടയ്ക്ക് കോവിഡ് രോഗികളുടെ എണ്ണം 23,00,440 ആയിരുന്നു. മെയ് ആദ്യവാരത്തിലെ കോവിഡ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 35 ശതമാനം കുറവാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് കേരളത്തിലാണ്. ദേശീയതലത്തില്‍ മരണനിരക്ക് 1.14 ശതമാനമായി ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 0.31 ശതമാനമാണ്. ഏറ്റവും ഉയര്‍ന്ന മരണനിരക്ക് പഞ്ചാബില്‍- 2.46 ശതമാനം. ഉത്തരാഖണ്ഡ്- 1.85 ശതമാനം, സിക്കിം- 1.71 ശതമാനം, ഡല്‍ഹി- 1.64 ശതമാനം, മഹാരാഷ്ട്ര- 1.59 ശതമാനം, ഹിമാചല്‍- 1.54 ശതമാനം, ഗുജറാത്ത്- 1.21 ശതമാനം, യുപി- 1.15 ശതമാനം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.