കഴിഞ്ഞ 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇത് 34,703 ആയിരുന്നു. ഇന്നലെ 930 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇത് 34,703 ആയിരുന്നു. ഇന്നലെ 930 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,06,63,665 ആയി. നിലവില്‍ 4,59,920 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നത്.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 47,240 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,97,99,534 പേര്‍ ഇതുവരെ രോഗമു ക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,07,216 സാംപിളുകളാണ് പരിശോധിച്ചത്. ആ കെ പരിശോധിച്ച സാംപിളുകള്‍ 42,33,32,097 ആയി ഉയര്‍ന്നു.
രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 36,13,23,548 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസം കോറോണയെ തുടര്‍ന്ന് 930 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോറോണ മര ണം 4,04,211 ആയി.
ഡല്‍ഹിയില്‍ 79 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലു പേര്‍ മരിച്ചു. ഇതോടെ സംസ്ഥാന ത്തെ ആകെ മരണം 25,000 കവിഞ്ഞു. കോ വിഡ് മരണത്തില്‍ രാജ്യത്ത് നാലാമതാണ് ഡല്‍ഹി. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവയാണ് ഡല്‍ഹിക്ക് മുന്നിലുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള സംസ്ഥാനം കേരളമാണ്. കഴിഞ്ഞ 24 മണി ക്കൂറിനിടെ കേരളത്തില്‍ 14,373 പേര്‍ക്കാണ് രോ ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1,04,105 പേ രാണ് വിവിധ ഇടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. മരണ നിരക്കും കേരളത്തില്‍ കൂടുതലാണ്. രണ്ടാം തരംഗത്തിന്റെ ആരംഭം മുതല്‍ കേരളത്തില്‍ നൂറിന് മുകളിലാണ് മരണ സംഖ്യ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.