പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ പോങ്ങനാട് സ്വദേശി ജിഷ്ണു വാണ് അറസ്റ്റി ലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പോങ്ങനാട് സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി യാണ് ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി എസ് മന്‍ സിലില്‍ എ ഷാജഹാന്‍-സബീനബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ(17) മരിച്ച സംഭവത്തിലാണ് ജിഷ്ണു പിടിയിലായത്.
പ്രണയത്തില്‍ നിന്നും യുവാവ് പിന്മാറിയതിലുള്ള നൈരാശ്യമാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി. എലിവി ഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീ കരിച്ചിട്ടുണ്ട്. വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം വാട്സാപ് സന്ദേശം പെണ്‍കു ട്ടി കാമുകന്‍ ജിഷ്ണുവിന് അയച്ചുകൊടുത്തിരുന്നു. മൂന്നു തവണ വിഷം കഴിച്ചതായാണ് സൂചന.
ഞായറാഴ്ച വിഷം കഴിച്ച പെണ്‍കുട്ടി നാലു ദിവസത്തിന് ശേഷമാണ് മരിച്ചത്. പെണ്‍കുട്ടി അയച്ച സന്ദേശം ഞായറാഴ്ച തന്നെ ജിഷ്ണു കണ്ടിരുന്നു. എന്നാല്‍ ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളെ വി വരം അറിയിച്ചില്ല. ഛര്‍ദിയും ക്ഷീണവും കാരണം അല്‍ഫിയയെ നാല് ആശുപത്രികളില്‍ കൊ ണ്ടുപോയിരുന്നു. എന്നാല്‍ വിഷം കഴിച്ചു എന്ന വിവരം അറിയാതെയായിരുന്നു ചികിത്സ നല്‍ കിയത്.
ബുധനാഴ്ച അവശനിലയില്‍ ആറ്റിങ്ങല്‍ വലിയകുന്ന് ഗവ ആശുപത്രിയിലെത്തിച്ചപ്പോള്‍ മെഡി ക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജില്‍ എത്തിച്ചതിന് ശേഷം അല്‍ഫി യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്സ് ആപ്പില്‍ സന്ദേശം കാണുന്നത്. അന്നു പുലര്‍ച്ചെ രണ്ടുമണിയോടെ അല്‍ഫിയ മരിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.