പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. വൈക്കം വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി വിജയാണ് (19) മരിച്ചത്. ഇന്നലെ ഉച്ച യോടെ കുമരകത്ത് ചീപ്പുങ്കലില്‍ ഇറി ഗേഷന്‍ വകുപ്പിന്റെ കാട് കയറിക്കിടന്ന സ്ഥലത്താണ് സംഭവം.
കോട്ടയം : പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. വൈക്കം വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി വിജയാണ് (19) മരിച്ചത്. ഇന്നലെ ഉച്ചയോടെ കുമരകത്ത് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാട് കയറിക്കിടന്ന സ്ഥലത്താണ് സംഭവം. യുവാവ് ജീവനൊടുക്കിയതിന്റെ പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.
ഗോപിക്കൊപ്പം അവിടെ എത്തിയ പെണ്‍കുട്ടിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. ബാഗും ഗോപി എ ഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തു. ഗോപി മരിച്ചു കിടന്ന സ്ഥലത്തിനടുത്ത് മാലിക്കായല്‍ ഭാഗത്തു നിന്നു മാസ്‌ക്കും തൂവാലയും പൊലീസ് കണ്ടെത്തി. ഇ തു പെണ്‍കുട്ടിയുടേതാ ണെന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചു.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും കണ്ടെത്തി.
ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇരുവരും വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിട ത്തില്‍ എത്തിയത്. ഇവര്‍ നടന്നു പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഒരു മണിക്കൂറിനു ശേഷം നാട്ടുകാ രില്‍ ചിലര്‍ ഇതുവഴി പോയപ്പോഴാണു തൂങ്ങി മരിച്ച നിലയില്‍ ഗോപിയെ കാണുന്നത്. പെണ്‍കുട്ടി കായ ല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാര്‍ കണ്ടിരുന്നു.
പെണ്‍കുട്ടിയുമായുള്ള പ്രണയം സംബന്ധിച്ച തര്‍ക്കം മൂലമാണ് ആത്മഹത്യയെന്ന് കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി.
മൊബൈല്‍ ഫോണ്‍ ടെക്‌നിഷ്യന്‍ ആണു ഗോപി. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും ഗോപി യും മുന്‍പും ഇവിടെ എത്താറുണ്ടായിരുന്നു. കായല്‍ തീരത്ത് എത്തിയ ശേഷം ഇരുവരും തമ്മില്‍ തര്‍ ക്കം ഉണ്ടായതായി പറയുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാന്‍ കഴിയൂ. ഗോപിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.