Entertainment

പ്രണയജോഡികളായി ‘ആറ്റുവഞ്ഞിപ്പൂക്കള്‍’ ; വാലന്റൈന്‍സ് സ്‌പെഷ്യല്‍ പ്രണയഗാനം റിലീസായി

ശ്യാംമംഗലത്ത് ഒരുക്കിയ പ്രണയഗാനം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. പ്ര ണയത്തിന്റെ നോവും നൊമ്പരവും ഇഴപിരിയാതെ പോകുന്ന ആര്‍ദ്രമായൊരു പ്രണ യഗാനമാണ് ആറ്റുവഞ്ഞിപ്പൂക്കളിലൂടെ ഒഴുകിയെത്തുന്നത്

പി ആര്‍ സുമേരന്‍

മലയാളത്തിലെ യുവതാരങ്ങളായ ടോണി സിജിമോനെയും ജാന്‍വി ബൈജുവിനെയും പ്രണയ ജോഡി കളാക്കി യുവസംവിധായകന്‍ ശ്യാം മംഗലത്ത് സംവിധാനം ചെയ്ത പ്രണയഗാനം ‘ആറ്റുവഞ്ഞിപ്പൂക്കള്‍’ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. ഒട്ടേറെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശ്യാം മംഗലത്ത് ഒരുക്കിയ പ്രണയഗാനം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. പ്രണയത്തിന്റെ നോ വും നൊമ്പരവും ഇഴപിരിയാതെ പോകുന്ന ആര്‍ദ്രമായൊരു പ്രണയഗാനമാണ് ആറ്റുവഞ്ഞിപ്പൂക്കളിലൂ ടെ ഒഴുകിയെത്തുന്നത്.

പ്രണയത്തിന്റെ വിരഹവും സാന്ത്വനവുമൊക്കെ ഒപ്പിയെടുക്കുന്ന സുന്ദരമായ ഫ്രെ യിമും ഈ ഗാനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം മലയാളികളില്‍ പ്രണയത്തിന്റെ വസന്തമൊരുക്കുന്ന അനുഭവം കൂടിയാണ് ഈ ഗാനം.

ഏറെ പുതുമയും വ്യത്യസ്തവുമായ പ്രമേയത്താലും ഇതിനകം ശ്രദ്ധ നേടിയ ‘വെള്ള രിക്കാപ്പട്ടണം’ എന്ന പുതിയ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളാണ് ടോണി സിജി മോനും ജാന്‍വി ബൈജുവും. നവാഗത ഗാനരചയിതാവ് ബിന്ദു പി മേനോന്റെ വരി കള്‍ക്ക് യുവസംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം പിയാണ് സംഗീതം ന ല്‍കിയിരിക്കുന്നത്.

തെന്നിന്ത്യന്‍ സംഗീത ലോകത്തെ ഭാവഗായകനും മലയാളികളുടെ പ്രണയഗാനങ്ങളുടെ പ്രിയപ്പെട്ട പാട്ടു കാരനുമായ ഉണ്ണിമേനോനുമാണ് ആറ്റുവഞ്ഞിപ്പൂക്കള്‍ ആലപിച്ചിരിക്കുന്നത്. ഉണ്ണി മേനോന്‍ ആലപിച്ചി ട്ടുള്ള പ്രണയഗാനങ്ങളുടെ പട്ടികയിലെ മറ്റൊരു സ്‌നേഹാര്‍ദ്ര ഗാനം കൂടിയാണ് ആറ്റുവഞ്ഞിപ്പൂക്കള്‍.

ബാനര്‍: ബ്ലിസ്‌റൂട്ട്‌സ് പ്രസന്റ്‌സ്, സംവിധാനം:ശ്യാം മംഗലത്ത്, നി ര്‍മ്മാണം: രൂപേഷ് ജോര്‍ജ്ജ്, അഭിനേ താക്കള്‍: ടോണി സിജിമോന്‍, ജാന്‍ വി ബൈ ജു. ഗാനരചന: ബിന്ദു പി മേനോന്‍, സംഗീതം: പ്രശാന്ത് മോഹന്‍ എം പി, ആ ലാപനം: ഉണ്ണി മേനോ ന്‍,ക്യാമറ: അമല്‍,സുമേഷ്, വൈഷ്ണവ്, എഡിറ്റര്‍: അ നില്‍ ലോട്ടസ് ഐ, മേക്കപ്പ്: അരുണ്‍ വെള്ളികോത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍: മനീഷ് കണ്ണന്‍, ആര്‍ട്ട്:സുജിത്ത് കെ എസ്, സ്റ്റില്‍സ്: അമല്‍ സി എസ്, പി ആര്‍ ഒ:പി ആര്‍ സുമേരന്‍.9446190254

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.