പ്രണയം നടിച്ച് യുവാവില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും തട്ടിപ്പിന് കൂട്ടുനിന്ന ഭര്‍ത്താവും അറസ്റ്റില്‍. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചായി രുന്നു പണം തട്ടല്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി, ഭര്‍ത്താവ് സുനില്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹ വാഗ്ദാനം നല്‍കി 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി യും തട്ടിപ്പിന് കൂട്ട് നിന്ന ഭര്‍ത്താവും അറസ്റ്റില്‍. കൊ ട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വ്വതി (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പന്തളം കുളനട സ്വദേശിയുടെ പരാതിയിന്മേ ലാണ് അറസ്റ്റ്. ഇരുവരേയും അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
2020 ഏപ്രിലിലാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അവിവാഹിതയാണെന്നും പാങ്ങോട് സ്വകാര്യ സ്‌കൂളിലെ അധ്യാപികയാ ണെന്നുമാണ് പാര്‍വതി സ്വയം പരിചയപ്പെടുത്തി യ ത്. എസ്എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും യു വാവിനെ അറിയിച്ചു. സൗഹൃദം തുടര്‍ന്നതോടെ വിവാഹ സന്നദ്ധത അറിയിച്ച പാര്‍വതി യുവാവി ല്‍ നിന്ന് പണം ആവശ്യപ്പെട്ടു.
തനിക്ക് 10 വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു പോയെന്നും അതിന്റെ കേസ് നടക്കുകയാ ണെന്നും പാര്‍വതി മഹേഷിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇതിന്റെ കേസ് നടത്തിപ്പിന് വക്കീ ലിനു കൊടുക്കാനും മറ്റു ചെലവുകള്‍ക്കുമാണെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. ചികിത്സ യുടെ പേരിലും പണം ആവശ്യപ്പെട്ടു. പലതവണയായി 11,07,975 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ഇതിനിടെ വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ യുവതി ഒഴിഞ്ഞു മാറിയതോടെ യുവാവ് ഇവരു ടെ വീട്ടില്‍ ചെന്നു. അപ്പോഴാണ് നേരത്തേ വിവാഹിതയാണെന്നും മകളുണ്ടെന്നും മനസിലായത്. കബളിക്കപ്പെടുകയായിരുന്നെന്ന് മനസിലായ യുവാവ് പന്തളം പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.