ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് കേസ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സ മിതി അംഗം യഹിയ തങ്ങള്‍ക്കെതിരെയാണ് മറ്റൊരു കേസുകൂടി ചുമത്തിയിരിക്കു ന്നത്
കൊച്ചി: ആലപ്പുഴ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ റിമാന്‍ഡിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെതിരെ ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ചതിന് പൊലിസ് മറ്റൊരു കേസു കൂടി ചുമത്തി. ആലപ്പുഴ റാലിയില്‍ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസില്‍ യഹിയ തങ്ങളെ റിമാ ന്‍ഡ് ചെയ്തിന് പിന്നാലെയാണ് ജഡ്ജിമാരെ ആക്ഷേപിച്ചതിന് ആലപ്പുഴ സൗത്ത് പൊ ലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
ആലപ്പുഴ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ക സ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു യഹിയ തങ്ങള്‍ ജ ഡ്ജിമാര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയാ ണെന്ന പരാമര്‍ശമാണ് വിവാദമായത്. പോപുലര്‍ ഫ്രണ്ട് റാലിക്കെതിരായ കോടതിയു ടെ പരാമര്‍ശവും പി സി ജോര്‍ജിന് ജാമ്യം നല്‍കിയതും പരാമര്‍ശിച്ചായിരുന്നു യഹിയ തങ്ങള്‍ ജ ഡ്ജിമാരെ വിമര്‍ശിച്ചത്. ‘ആലപ്പുഴ സമ്മേളനത്തിലെ മുദ്രാവാക്യം കേട്ടുകൊണ്ട് നമ്മുടെ ഹൈ ക്കോടതി ജഡ്ജിമാര്‍ ഞെട്ടുക യാണ്. എത്ര പെട്ടന്നാണ് ഇവര്‍ ഞെട്ടുന്നതെന്ന് അറിയാമോയെ ന്നും ജഡ്ജിമാര്‍ ഇട്ടിരിക്കുന്ന അടിവ സ്ത്രം കാവിയാകുമ്പോള്‍ ചൂടെടുക്കുക സ്വാഭാവികമാണെ ന്നുമായി രുന്നു’ യഹിയ തങ്ങളുടെ ആക്ഷേപം.
അതേസമയം പോപുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസില്‍ യഹി യ തങ്ങളെ റിമാന്‍ഡ് ചെയ്തു. ജൂണ്‍ 13 വരെയാണ് റിമാന്‍ഡ്. തൃശൂര്‍ സ്വദേശിയായതിനാല്‍ പ്രതിയെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീക രിച്ചില്ല. അതി നിടെയാണ് ജഡ്ജിമാരെ അധിക്ഷേപിച്ചതിന്റെ പേരില്‍ യഹിയ തങ്ങള്‍ക്കെതിരെ വീണ്ടും കേസെടു ത്തിരിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.