Breaking News

‘പോപ്‌കോണിനുപോലും വൻ നികുതി, നല്ല റോഡും ആശുപത്രിയുമില്ല; രാജ്യം വിടാൻ ഉചിതമായ സമയം’

ന്യൂഡൽഹി : ഉയർന്ന ശമ്പളം ലഭിക്കുന്നവർ രാജ്യം വിടണമെന്നും ഇതാണ് ഉചിതമായ സമയമെന്നുമുള്ള സ്റ്റാർട്ടപ് കമ്പനി ഉടമയുടെ സമൂഹമാധ്യമ സന്ദേശം വൈറലായി. മണ്ടത്തരം നിറഞ്ഞ നിയമങ്ങൾ കാരണം രാജ്യത്തു നവീകരണം നടക്കുന്നില്ലെന്നും നിങ്ങൾ ഉദ്യോഗസ്ഥനോ രാഷ്ട്രീയക്കാരനോ പ്രശസ്തനോ ആണെങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കൂ എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സന്ദേശം വൈറലായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഉയർന്ന നികുതി, അഴിമതി, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കുറിപ്പ്.
രാജ്യത്തെ മികച്ച എൻജിനീയറിങ് സ്ഥാപനത്തിൽ പഠിച്ചശേഷം വിദേശത്തു വിദ്യാഭ്യാസം നേടിയ ആളാണ് താനെന്ന് പോസ്റ്റിൽ പറയുന്നു. 2018ൽ ഇന്ത്യയിൽ തിരിച്ചുവന്നു സ്റ്റാർട്ടപ് കമ്പനി ആരംഭിച്ചു. സ്ഥാപനം ലാഭത്തിലാണ്. മുപ്പതോളം ജീവനക്കാർക്ക് ഉയര്‍ന്ന ശമ്പളം നൽകുന്നുണ്ട്. എങ്കിലും രാജ്യം വിടാന്‍ ഇതാണ് ശരിയായ സമയമെന്നും പോസ്റ്റിൽ പറയുന്നു. അതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്.
കമ്പനിയുടെ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണ് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ ലഭിച്ചു. കൈക്കൂലി ലഭിക്കാത്തതിനാൽ പൊലീസ് കേസ് അവസാനിപ്പിക്കാത്ത സാഹചര്യമാണ്. ഓട്ടോ ഡ്രൈവർമാർ, ക്യാബ് ഡ്രൈവർമാർ, റസ്റ്ററന്റ് നടത്തിപ്പുകാർ എന്നിവരിൽനിന്ന് എല്ലാ ആഴ്ചയും താൻ ‘പ്രാദേശിക വേർതിരിവുകൾ’ നേരിടുന്നു. നിങ്ങൾ പണക്കാരനോ വിലകൂടിയ വസ്ത്രം ധരിക്കുന്ന ആളോ അല്ലെങ്കിൽ ആരും വിലമതിക്കില്ല. വലിയ നികുതി പിരിച്ചെടുത്തിട്ടും നല്ല റോഡുകളോ ആശുപത്രികളോ രാജ്യത്തില്ല. 
രാജ്യത്തെ സാമ്പത്തിക മികവിലേക്കു നയിക്കാൻ ശേഷിയില്ലാത്തതിനാൽ പോപ്‌കോണിനുപോലും വലിയ നികുതി ഈടാക്കുകയാണ്. ഇന്ത്യയിൽ സാമ്പത്തിക തകർച്ചയുണ്ടാകും. രൂപയുടെ മൂല്യം വലിയ തോതിൽ ഇടിയുകയാണെന്നും പോസ്റ്റിൽ പറയുന്നു. യുഎഇ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറാമെന്നാണു പോസ്റ്റിൽ നിർദേശിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധിപേരാണു കമന്റുകളിട്ടത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 month ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 month ago

This website uses cookies.