തിരുവനന്തപുരത്ത് പൊലീസ് ജീപ്പില്‍ നിന്ന് വീണയാള്‍ മരിച്ചു. തിരുവനന്തപുരം പാപ്പ നംകോട് പൂഴിക്കുന്ന് സ്വദേശി സനോബര്‍ (32) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചി കിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ജീപ്പില്‍ നിന്ന് വീണയാള്‍ മരിച്ചു. തിരുവനന്തപുരം പാ പ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോബര്‍ (32) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരി ക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. കസ്റ്റഡിയില്‍ വെക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോ കുന്നതിനിടെയാണ് ജീപ്പില്‍ നിന്ന് ചാടിയതെന്നായിരുന്നു പൊലിസ് വിശദീകരണം. അപകടശേഷം നാ ല് ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ സനോബര്‍ ഭാര്യയെ മര്‍ദ്ദിക്കുകയും വീട്ടിലെ സാധ ന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയു ന്നു. മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ വന്ന തോടെയാണ് വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇതനുസരിച്ച് വീട്ടിലെത്തിയ പൂന്തുറ പൊലീ സ് പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചു.
ഇഞ്ചിക്കലില്‍ വെച്ച് വണ്ടിയില്‍ നിന്ന് ചാടിയതാണെന്നാണ് പൊലീസ് വീട്ടുകാരെ അറിയിച്ചിരുന്നത്. കു ടുംബ കലഹത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീ സ് വീട്ടിലേക്ക് വിട്ടയിച്ചിരുന്നെങ്കിലും ബോധം തെളിഞ്ഞ ശേഷം വീട്ടില്‍ നിര്‍ത്താമെന്ന് കുടുംബം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാലു പൊലീസുകാര്‍ ചേര്‍ന്ന് ജീപ്പി ല്‍ ഇയാളെ കൊണ്ടുപോകുകയായിരുന്നു. അപ്പോഴാണ് അപകടം നടന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്.
എന്നാല്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സനോഫര്‍ ജീപ്പില്‍ നിന്ന് ചാടിയതെന്ന് ബന്ധുക്കള്‍ ആരോ പിച്ചു. മര്‍ദനമേറ്റ പാടുകള്‍ സനോഫറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും ഒരു ദിവസം പൊലീസ് ക സ്റ്റഡിയില്‍ വക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.