കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം. മലപ്പുറം ജില്ലയിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് മലപ്പുറം ജില്ലയിലെ പ്രതിനിധികള്‍ ആരോപിച്ചു.
സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിക്കാര്‍ കൊല്ലപ്പെടുമ്പോള്‍ പൊലീസ് കൊലയാളികള്‍ക്ക് ഒപ്പമാണ് നില്‍ക്കുന്നത്. ശ്രദ്ധിച്ചി ല്ലെങ്കില്‍ പൊലീസ് സര്‍ക്കാരിന് ചീത്തപ്പേ രുണ്ടാക്കുമെന്നും വിമര്‍ശനമുയര്‍ന്നു.തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്.
ചില പൊലീസുകാര്‍ക്ക് ഇടത് നയമില്ല. സംഘപരിവാര്‍ നയമാണുള്ളത്. ഇത് ഗൗരവമായി പരിഗണിക്കണ മെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയാണ് ഇന്ന് പ്രധാനമാ യും നടന്നത്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉന്നയിച്ചിരു ന്നു. ചില ജില്ലകളില്‍ അവശേഷിക്കുന്ന വിഭാഗീയതക്ക് എതിരെയാണ് വിമര്‍ശനമുയര്‍ന്നത്. ആലപ്പുഴ, വയനാട്, പാലക്കാട് ജില്ലകളില്‍ വിഭാഗീയതയുണ്ടെന്ന് റിപ്പോട്ടില്‍ പറഞ്ഞിട്ടുണ്ട്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരെയും പൊതു ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസിനെ യെച്ചൂരി തുറന്നെതിര്‍ക്കുന്നില്ല. ബിജെപിക്കെതിരെ കൂടുതല്‍ ശക്തമായി പോരാടണ മെന്നും വിമര്‍ശനമുയര്‍ന്നു.
വിദ്യാഭ്യാസത്തില്‍ സ്വകാര്യ മൂലധനം സ്വാഗതം ചെയ്ത് സിപിഎം
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് നയപരിവര്‍ ത്തനവുമായി സിപിഎം. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനം സ്വാഗതം ചെയ്ത് സിപിഎമ്മിന്റെ കേരള വികസന നയരേഖ. വിദ്യാഭ്യാസ രംഗത്ത്, പ്ര ത്യേകിച്ചും ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സ്വകാര്യപങ്കാളിത്തം കൂട്ടണം. കേരളത്തില്‍ പൊ തുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സിപിഎം വികസന നയരേഖ മുന്നോട്ടു വെക്കുന്നു.
ഉന്നത വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ ത്ത് നിന്നുള്‍പ്പടെ ആര്‍ക്കും വന്ന് പഠിക്കാനുതകുന്ന തരത്തില്‍ കേരളത്തെ ആകര്‍ഷക കേന്ദ്രമാക്കണം. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണമെന്നും വികസന നയരേഖ ആവ ശ്യപ്പെടുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കേരള വികസനം സംബന്ധിച്ച പാര്‍ട്ടി നിലപാട് ഒരു രേഖയായി അവതരിപ്പിക്കുന്നത്. 37 വര്‍ഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സമ്മേളന ത്തില്‍ എം വി രാഘവന്‍ അവതരിപ്പിച്ച ബദല്‍ രേഖയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം ഒരു നയരേ ഖ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണ ത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിക്കുന്ന നയരേഖയില്‍ കേരളത്തിന്റെ വികസനത്തിനാകും മു ഖ്യ പരിഗണനയെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.