Breaking News

പൊലീസ് ഓഫീസര്‍ക്ക് ഫോണില്‍ ശകാരം ;സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി, മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി

ഫോണില്‍ പൊലീസിനോട് അപമര്യാദയായി സംസാരിച്ച മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി.നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാ സ് മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരി പോലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്നതിന്റെ ശബ്ദ ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെ തുടര്‍ന്നാണ് നടപടി

തിരുവനന്തപുരം: ഫോണില്‍ പൊലീസിനോട് അപമര്യാദയായി സംസാരിച്ച മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാ സ് മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരി പോലീസ് ഉദ്യോഗ സ്ഥനെ ശകാരിക്കുന്നതിന്റെ ശബ്ദ ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെ തുടര്‍ന്നാണ് നടപടി. ശബ്ദ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ടിയാറ റോസ് മേരിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സ്ഥാനത്തുനിന്നു മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍മുന്‍സിഫ്-രണ്ട് ആയാണ് നിയമനം.

പാറശ്ശാല മുള്ളുവിള തോട്ടിന്‍പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ എം.സുധീറിനെ കാണാ തായ സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് വേണ്ടി ഫോണ്‍ ചെയ്ത എ.എസ്.ഐയോട് രൂക്ഷമായാണ് മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരി പ്രതികരിച്ചത്. ഭിന്നശേഷിക്കാര നെ വേഗം കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാന്‍ പൊലിസ് ഓഫീസര്‍ നിരന്തരം വിളിച്ചിട്ടും മജിസ്‌ട്രേറ്റ് ഫോണെടുത്തില്ല. ഒടുവില്‍ ഫോണെടുത്ത മജിസ്‌ട്രേറ്റ് പൊലിസ് ഓഫീസറെ ശകാരി ക്കുകയും ചെയ്തു. കാണാതായ ആള്‍ തിരിച്ചുവന്നതുകൊണ്ടാണ് വിളിച്ചതെന്ന പോലീസ് ഉദ്യോഗ സ്ഥന് പറഞ്ഞിട്ടും മജിസ്‌ട്രേറ്റ് ദേഷ്യപ്പെടുകയായിരുന്നു. നിങ്ങളുടെ വീട്ടില്‍ ആരെങ്കിലും ചത്തിട്ടു ണ്ടോ എന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ ശകാരം. ഇതോടെ ഭയപ്പെട്ട പൊലിസ് ഓഫീസര്‍ മജിസ്‌ട്രേറ്റി നോട് ക്ഷമ ചോദിച്ച് ഫോണ്‍ കട്ടാക്കുകയും ചെയ്തിന്റെ ശബ്ദ ക്ലിപ്പുകളാണ് സാമൂഹമാധ്യമങ്ങളില്‍ വൈറലായി.

പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരു ഘട്ടത്തിലും നേരിട്ട് വിളിക്കരുതെന്നും ആവശ്യമുണ്ടെ ങ്കില്‍ കോടതിയിലെ ചീഫ് മിനിസ്റ്റീരിയല് ഓഫീസര്‍ മുഖേനയോ, ബെഞ്ച് ക്‌ളാര്‍ക്ക് മുഖേനയോ മാത്രമേ ബന്ധപ്പെടാവൂ എന്ന നിര്‍ദേശവും മജിസ്‌ട്രേറ്റ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടിയാറ റോസ് മേരിയെ സ്ഥാനം മാറ്റി ഉത്തരവിറങ്ങിയത്.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.