സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ രഹസ്യന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ കണ്ടെത്തല്‍. നിരോധിക്ക പ്പെ ട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക എന്‍ഐഎ സം സ്ഥാന പൊലീസ് മേധാവിക്ക് കൈമാറി
കൊച്ചി : സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേ ശീയ രഹസ്യന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ കണ്ടെത്തല്‍. നി രോധിക്കപ്പെട്ട സംഘടനയു മായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക എന്‍ഐഎ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുമ്പ് പൊലീസില്‍ സജീവമായിരുന്ന ഈ സം ഘത്തിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍ സികള്‍ സര്‍ക്കാരിനും കൈമാറിയിരുന്നു.
സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാ ണ് പട്ടികയിലുള്ളത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരിക യാണ്. സംസ്ഥാന പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങ ളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലുളളത്. സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോ ധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയു ള്ളത്.
വിവിധ ജില്ലകളില്‍ പച്ചവെളിച്ചം എന്ന പേരിലും മറ്റു പേരുകളിലും പ്രവര്‍ത്തിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളെപ്പറ്റിയും 2019ല്‍ ദേശീയ അന്വേഷണ ഏജന്‍സി ആഭ്യന്തര വകു പ്പിന് വിവരം നല്‍കി യിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴ മേഖലയിലെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയ സംഭവ ത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ സമാന ആരോപണത്തെത്തുട ര്‍ന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി ആഭ്യന്തര വകുപ്പിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് ചോദ്യങ്ങള്‍ നിയമസഭയിലും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളെ പൊലീ സ് സേനയില്‍ പ്രവര്‍ത്തി ക്കാന്‍ അനുവദിക്കില്ലന്ന് മാത്രമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ നിരോധനത്തിന് മുമ്പ് പോപ്പു ലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതില്‍ പൊലീസിന് വന്‍ വീഴ്ചകളുണ്ടായി. ഹര്‍ ത്താലില്‍ അരങ്ങേറിയ വ്യാപക അക്രമങ്ങള്‍ നേരിടാന്‍ പൊലീസിന് കഴിയാതിരുന്നതും ഇത് കൊണ്ടാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടര്‍ന്ന് നടന്ന ഹര്‍ത്താലില്‍ നടന്ന വ്യാപക ആക്രമത്തെത്തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ പൊലീസിലുള്ള ഇവരുടെ സ്വാധീനത്തെക്കു റിച്ച് വീണ്ടും ശക്തമായ അന്വേഷണം തുടങ്ങിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.