Kerala

പൊലിസുകാര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റ്, കൈവണ്ടിയില്‍ കയറ്റി മൃതദേഹങ്ങള്‍ പാടത്ത് ഉപേക്ഷിച്ചു; പന്നിയെ വീഴ്ത്താന്‍ കെണി വെച്ചയാള്‍ അറസ്റ്റില്‍

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന സമീപവാസി അറസ്റ്റില്‍. പൊലീസ് ക്യാംപിന് സ മീപം താമസിക്കുന്ന സുരേഷിന്റെ അറസ്റ്റുരേഖപ്പെടുത്തിയതായി പാലക്കാട് എസ് പി ആര്‍. വിശ്വനാഥ് അറിയിച്ചു

പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന സമീപവാസി അറസ്റ്റില്‍. പൊലീസ് ക്യാംപിലെ രണ്ട് ഹവില്‍ദാ ര്‍മാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തി രുന്നു. ഇതില്‍ പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സുരേഷിന്റെ അറസ്റ്റു രേഖപ്പെടുത്തിയതായി പാലക്കാട് എസ് പി ആര്‍.വിശ്വനാഥ് അറിയിച്ചു.

ഹവില്‍ദാര്‍മാരായ അശോക് കുമാര്‍(35), മോഹന്‍ദാസ് (36) എന്നിവരെയാ ണ് ക്യാമ്പിന് പിന്നിലെ പാടത്ത് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയില്‍ ക ണ്ടെത്തിയത്. ക്യാംപിന് സമീപം താമസിക്കുന്നയാളാ ണ് സുരേഷ്. വീടിന്റെ മതിലിനോട് ചേര്‍ന്ന് വൈദ്യുതികമ്പി സ്ഥാപിച്ചത് സുരേഷ് ആണ്. രാത്രി 10 മ ണി യോടെ വീട്ടിലേക്കുള്ള ലൈനില്‍ നിന്നും വൈദ്യുതി കണക്ഷന്‍ കൊടു ത്ത ശേഷം സുരേഷ് ഉറങ്ങാന്‍ പോയി.

രാത്രി ഇടയ്ക്ക് ഉണര്‍ന്ന് നോക്കുമ്പോള്‍ രണ്ടു പേര്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ കൈവണ്ടി യില്‍ മൃതദേഹങ്ങള്‍ കയറ്റി പാടത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചു. പൊലീസുകാരുടെ കൈവശമുണ്ടായി രു ന്ന സാധനങ്ങളും മൃതദേഹങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ചു. തുടര്‍ന്ന് സുരേഷ് സ്ഥലത്തു നിന്ന് മാറിനില്‍ക്കുകയായിരുന്നുവെന്നും എസ് പി പറഞ്ഞു. ഹവി ല്‍ദാര്‍മാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ സുരേ ഷ്, സജി എന്നിവര്‍ വനംവകുപ്പ് കേസിലെ പ്രതികളാണെന്ന് പൊലീസ് വ്യ ക്ത്മാക്കി. 2016ല്‍ കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് പിടികൂടുകയും മാംസം ഭക്ഷിക്കുകയും ചെയ്ത കേ സില്‍ ഇവര്‍ വിചാരണ നേരിടുന്നവരു മാണ്.

ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് മരിച്ചിരിക്കുന്നതെന്നാണ് പോസ്റ്റു മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാ രുടെ പ്രാഥമിക വിലയിരുത്തല്‍. കൈകളിലേക്കും കാലിലേക്കും ശക്തമായി വൈദ്യുതി പ്രവഹിച്ചിട്ടു ണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം വലിയ ഉയരത്തിലുള്ള ചുറ്റുമതിലും കനത്ത സുരക്ഷയുമുള്ള ക്യാംപില്‍ നിന്ന് പൊലിസു കാര്‍ എങ്ങനെ പാടത്തെത്തി, എന്തിന് പോയി എന്നതു സംബ ന്ധിച്ച് വ്യക്തതയില്ല. ബുധനാഴ്ച രാത്രി ഒന്‍ പതരയോടെയാണ് ഇരുവരെയും കാണാതാവുന്നത്. അതുവരെ രണ്ടുപേരും ക്യാംപിലെ ക്വാട്ടേഴ്സി ല്‍ ഉണ്ടായിരുന്ന തായാണ് വിവരം. പാടത്തിന് സമീപത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാനോ മറ്റോ പോയതാ ണോ എന്നാണ് സംശയിക്കുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.