നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷ ണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. പൊറോട്ടകള്‍ പൊതിഞ്ഞ കടലാ സിനകത്താണ് പാമ്പിന്റെ തോലും അല്‍പ്പം മാംസവും കണ്ടെത്തിയത്. പേപ്പറിലും പൊ റോട്ടയിലുമായി പാമ്പിന്റെ അവശിഷ്ടങ്ങള്‍ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.
തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയില്‍ പാമ്പിന്റെ അവശിഷ്ടം. നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് പാ മ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്.
നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശിയായ പ്രിയ തന്റെ മകള്‍ക്ക് നല്‍കാനായി രണ്ട് പൊറോട്ട വാങ്ങിയി രുന്നു. ഈ പൊറോട്ടകള്‍ പൊതിഞ്ഞ കടലാസിനകത്താണ് പാമ്പിന്റെ തോലും അല്‍പ്പം മാംസവും കണ്ടെത്തിയത്. പേപ്പറിലും പൊറോട്ടയിലുമായി പാമ്പിന്റെ അവശിഷ്ടങ്ങള്‍ ഒട്ടിപ്പിടിച്ച നിലയിലായി രുന്നു.
പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി പൊറോട്ടയുടെ പകുതി കഴിച്ചിരുന്നു. ബാക്കി അമ്മയോട് കഴിച്ചോളാന്‍ പറഞ്ഞു. കഴിക്കാനായി പൊതി എടുത്തപ്പോഴാണ് പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പരാതിയുമായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരുടെ ശ്രദ്ധ യില്‍ കൊണ്ടുവരാന്‍ പൊലീസുകാരാണ് പ്രിയയോട് ആവശ്യപ്പെട്ടത്.
പിന്നാലെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ സ്ഥലത്തെത്തി പൊതി പരിശോധിച്ചു. പറ്റിപ്പിടിച്ച അവശിഷ്ടങ്ങള്‍ പാമ്പിന്റേത് തന്നെയാണെന്ന് അവര്‍ ഉറപ്പാക്കി. പിന്നാലെ അധികൃതരെത്തി പരിശോധന നടത്തി ഹോട്ട ല്‍ പൂട്ടിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.