ഖത്തര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ മൊറോ ക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി. ലൂസേഴ്സ് ഫൈ നലി ല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചത്
ദോഹ: ഖത്തര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ മൊറോക്കോയെ പരാ ജ യപ്പെടുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി.ലൂസേഴ്സ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളു കള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചത്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ റണ്ണേഴ്സ് അപ്പായിരുന്ന ക്രൊയേഷ്യ ഇ ത്തവണ മൂന്നാമതായി ഫിനിഷ് ചെയ്തു.
ആദ്യപകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. പ്രതിരോധത്തിനും ചോര്‍ച്ചയില്ലാത്ത കാവല്‍ഭടനും പുകള്‍പെറ്റ മൊറോക്കോയുടെ വലയില്‍ ഏഴാം മിനുട്ടില്‍ തന്നെ ആ ദ്യ ഗോള്‍ നിക്ഷേപിക്കാന്‍ ക്രൊയേ ഷ്യക്ക് സാധിച്ചു. കോര്‍ണറിനെ തുടര്‍ന്ന് ലഭിച്ച പന്ത് ഇവാന്‍ പെരിസിച്ച് ഹെഡറിലൂടെ പാസ്സ് ചെയ്യുക യും ഹെഡറില്‍ തന്നെ യോസ്‌കോ ഗ്വാര്‍ഡിയോള്‍ ഗോളാക്കുകയുമായിരുന്നു.
എന്നാല്‍, രണ്ട് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഉരുളക്ക് ഉപ്പേരിയെന്നോണം സമാന രീതിയില്‍ മൊറോക്കോ മറുപടി നല്‍കി. കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ അശ്റഫ് ദാരിയാ ണ് ഗോളാക്കിയത്. ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ 42ാം മിനുട്ടിലാണ് ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടുന്നത്. ബോക്സിന്റെ ഇടതുവശ ത്തു നിന്ന് ഉഗ്രന്‍ വലങ്കാലനടിയിലൂടെ മിസ്ലാവ് ഒഴ്സിച്ച് ആണ് ഗോള്‍ നേടിയത്. മാര്‍കോലിവായ ആയി രുന്നു അസിസ്റ്റ്.
പതിവുപോലെ ഫിനിഷിംഗിലെ പോരായ്മയാണ് മൊറോക്കോക്ക് വിനയായത്. ഗോള്‍ നേടാനുള്ള ഒരുപിടി നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു. സെമിയിലും ഫിനിഷിംഗിലെ പോരായ്മ മൊ റോക്കോയെ വലച്ചിരുന്നു. അതേസമയം, സെമിയിലെത്തിയ ആദ്യ ആഫ്രിക്കന്‍ രാജ്യം എന്ന നിലയില്‍ തലയുയര്‍ത്തിപ്പിടിച്ച് തന്നെയാണ് മൊറോക്കോയുടെ മടക്കം. ക്രൊയേഷ്യ മികച്ച പ്രകടനമാണ് പുറത്തെ ടുത്തത്. ഞായറാഴ്ച ഫ്രാന്‍സും അര്‍ജന്റീനയുമാണ് കലാശപ്പോര്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.