പൊമ്പിളൈ ഒരുമൈയെ ആക്ഷേപിച്ച് പ്രസംഗിച്ച മുന്‍ മന്ത്രി എം എം മണിക്കെ തിരായ ഹര്‍ജി സുപ്രീം കോടതി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധി ക്കും. പൊമ്പിളെ ഒരുമൈ സമരത്തിനിടെ യുള്ള മണിയുടെ വിവാദ പ്രസംഗമാണ് കോടതി പരിശോധിക്കുക.
ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈയെ ആക്ഷേപിച്ച് പ്രസംഗിച്ച മുന്‍ മന്ത്രി എം എം മണിക്കെതി രായ ഹര്‍ജി സുപ്രീം കോടതി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പൊമ്പിളെ ഒരുമൈ സമരത്തിനിടെയുള്ള മണിയുടെ വിവാദ പ്രസംഗമാണ് കോടതി പരിശോധിക്കുക. ജനപ്ര തിനിധികളുടെ അധിക്ഷേപങ്ങള്‍ പരിശോധിക്കു ന്ന ബെഞ്ചാണ് മണിയുടെ പ്രസംഗവും പരിഗ ണിക്കുക. വിവാദ പ്രസംഗത്തിനെതിരെ ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗ ണിക്കുന്നത്.
അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മണിയുടെ അധിക്ഷേപ പരാമര്‍ശ ങ്ങള്‍. പൊമ്പിളൈ ഒരുമൈയുടെ സമര കാലത്ത് കാട്ടില്‍ കുടിയും മറ്റു മായിരുന്നുവെന്നാണ് മണി പറഞ്ഞത്. മൂന്നാര്‍ മുന്‍ ദൗത്യ സംഘത്തിലെ സുരേഷ് കുമാര്‍ കള്ളുകുടിയനാണെന്നും ആക്ഷേപി ച്ചു. മാധ്യമ പ്രവര്‍ത്തകരും സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്ന മണിയുടെ പരാമര്‍ശവും കടു ത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
മണിയുടെ പ്രസ്താവനക്കെതിരെ പൊമ്പിളൈ ഒരുമൈ നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. മണി കാലില്‍ വീണ് മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണ മെന്നും പൊമ്പിളൈ ഒരു മൈ നേതാവ് ഗോമതി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് എം എം മണി ഖേദം പ്രകടി പ്പിച്ചു. താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു മണിയുടെ പ്രതികരണം. മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും അന്ന ത്തെ മന്ത്രിമാരും രം ഗത്തെത്തിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.