Kerala

പൊന്ന്യം ചന്ദ്രന് രവീന്ദ്രനാഥ്‌ ടാഗോർ പുരസ്‌കാരം.

ബാംഗ്ലൂർ :പ്രശ്സ്ത ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രന് ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിഫ്ത് വാൾ ഡിസൈൻസ് ഏർപ്പെടുത്തിയ പ്രഥമ രവീന്ദ്രനാഥ്‌ ടാഗോർ പുരസ്കാരം ലഭിച്ചു.

ഒരു ലക്ഷം രൂപയും ശിൽപ്പവും സാക്ഷിപത്രവും അടങ്ങുന്നതാണ് അവാർഡ്. അടുത്ത മാസം ബാംഗ്ലൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

ചിത്ര കലയിലെ സാമൂഹ്യ ഇടപെടൽ പരിഗണിച്ചാണ് പുരസ്കാരത്തിനു പൊന്ന്യം ചന്ദ്രനെ തിരെഞ്ഞെടുത്തതെന്ന് ഫിഫ്ത് വാൾ ഡിസൈൻസ് പ്രതിനിധി ഷിന്റോ മാത്യു അറിയിച്ചു.
കഴിഞ്ഞ 40വർഷമായി ചിത്രകലയിൽ സജീവ സാന്നിധ്യമായ പൊന്ന്യം ചന്ദ്രൻ 32വർഷം കൂത്തുപറമ്പ് ഹൈ സ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്നു.
കേരള സർക്കാരിന്റെ മുണ്ടശ്ശേരി അവാർഡ്, ജെസീസ്, റൊട്ടറി, ലളിതകലാ അക്കാദമി, അദ്ധ്യാപക കലാവേദി അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച് സ്കോളർഷിപ്പ് നേടി ഫ്രാൻ‌സിൽ ചിത്രകലയിൽ ഉപരി പഠനം നേടിയ ചന്ദ്രൻ ലോകത്തിലെ വിവിധ ഗാലറികളിൽ 31ഏകാംഗ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. 2005ൽ വെനെസ്വലയിൽ നടന്ന ലോക യുവജനോത്സവത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു. മൂന്നു വർഷം കേരള ലളിത കലാ അക്കാദമിയിൽ സെക്രട്ടറി യായും പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടു നോവലുകളും ഒരു കഥാ സമാഹാരവും ഉൾപ്പെടെ 8പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സാഹിത്യപ്രവർത്തക സംഘം ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ചന്ദ്രൻ ഇപ്പോൾ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗമാണ്.
സാമൂഹ്യ പ്രശ്നങ്ങളിൽ കലാകാരന്മാരെ അണിനിരത്തികൊണ്ടുള്ള നിരവധി കലാ സംഗമങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
വാട്ടർ കളറിലുള്ള പ്രകൃതി ദൃശ്യങ്ങളും മറ്റു സാമൂഹ്യ പ്രശ്നങ്ങളെ ആദരമാക്കിയുള്ള നിരവധി ആക്രലിക് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.