കുവൈത്ത് സിറ്റി: പൊന്നോണത്തെ വരവേറ്റ് കുവൈത്ത് ലുലുവിൽ ഓണം പ്രമോഷന്റെ ഭാഗമായിഓണച്ചന്ത'ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം തുടങ്ങിയഓണച്ചന്ത’ സെപ്റ്റംബർ 17 വരെ നീളും.അൽ റായ് ഒട്ട്ലറ്റിൽ 12, 13 തീയതികളിൽ വിവിധ സാംസ്കാരിക പരിപാടികളും പായസമേള, പൂക്കളം മത്സരം, കിഡ്സ് എത്നിക് വെയർ ഫാഷൻ ഷോ, വടംവലി എന്നിവയും നടക്കും. മാവേലിയും ചെണ്ടമേളവും പുലികളിയുമാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
പ്രമോഷന്റെ ഭാഗമായി ഒട്ട്ലറ്റുകളിൽനിന്നും 21 കൂട്ടങ്ങളോട് കൂടിയ ഓണസദ്യയും 14 തരം പായസവും മികച്ച വിലക്കുറവിൽ ലഭ്യമാകും. പഴം, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവക്കും ഡിസ്കൗണ്ടുകളും ഓഫറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.ധോത്തികൾ, സാരികൾ, ധാവണി, ചുരിദാറുകൾ, ഓണം കിഡ്സ് വസ്ത്രങ്ങൾ എന്നിവയുടെ വൻ ശേഖരവുമുണ്ട്. കുവൈത്തിലെ എല്ലാ ലുലു ഔട്ട്ലറ്റുകളിലും ഓണം പ്രമോഷൻ ലഭ്യമാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.