Home

പൊതു പ്രവര്‍ത്തനം സിനിമയല്ല സഖാവ് മുകേഷേ ; ആ കുട്ടിയെ ഞങ്ങള്‍ സഹായിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍

കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ ബാലന്റെ പേരക്കുട്ടികളുടെ അവകാശ ത്തെ പറ്റി വ്യാകുലപ്പെട്ട ബാലവകാശ കമ്മീഷന്‍, സഖാവ് മുകേഷിന്റെ മാനസിക പീഡന ത്തിനിരയായ കുട്ടിയെ ചേര്‍ത്ത് നിര്‍ത്തുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്ര ട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച കുട്ടിയോട് മോശമായി പെരുമാറിയ കൊല്ലം എംഎല്‍എ മു കേഷിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മുകേഷ് ഇന്നലെ പരോക്ഷമായി പറഞ്ഞതും, മറ്റ് സഖാക്കള്‍ പ്രത്യക്ഷമായി പറഞ്ഞതും ഫോണ്‍ വി ളിക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയാണെന്നും, വിളിച്ച കുട്ടി ഷാഫി പറമ്പിലിന്റെ ബ ന്ധുവാണെന്നും, അവന്റെ പേര് ബാസിത് എന്നാണെന്നുമാണ്.

എന്നാല്‍ ഇന്ന് ആ കുട്ടിയുടെ വിവരം മാധ്യമങ്ങള്‍ പുറത്ത് വിടുമ്പോള്‍ അറിയുന്നത്, അവന്‍ മേ യര്‍ ആര്യയെ പോലെ ഒരു ബാലസംഘം പ്രവര്‍ത്തകനാണെന്നും അവന്റെ അച്ഛന്‍ എളമരം കരീ മിനെ പോലെ ഒരു സി.ഐ.ടി.യുക്കാരന്‍ ആണെന്നുമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബു ക്ക് കുറിപ്പില്‍ പറഞ്ഞു.

അവരുടെ വീഴ്ച്ചകള്‍ മറയ്ക്കുവാന്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും പച്ചക്കള്ളം പറയുകയും ചെയ്യും. അത് ഏറ്റു പിടിക്കുവാന്‍ ചില ന്യായീ കരണ അടിമകളും. കോടിയേരിയുടെ വീട്ടില്‍ റെ യ്ഡ് നടന്നപ്പോള്‍ ബാലന്റെ പേരക്കുട്ടികളുടെ അവകാശത്തെ പറ്റി വ്യാകുലപ്പെട്ട ബാലവകാശ കമ്മീഷന്‍, സഖാവ് മുകേഷിന്റെ മാനസിക പീഡനത്തിനിരയായ കുട്ടിയെ ചേര്‍ത്ത് നിര്‍ത്തുമോ എന്നാണ് ഇനി അറിയേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:

പച്ചക്കള്ളം മാത്രം പറയുന്ന സഖാവ് മുകേഷ്.

”കമ്പിളി പുതപ്പ് ‘ എന്ന് ആ സ്ത്രീ പറഞ്ഞിട്ടും ”കേള്‍ക്കുന്നില്ല” എന്ന് കള്ളം പറഞ്ഞ് അഭിനയിക്കു വാന്‍ പൊതു പ്രവര്‍ത്തനം സിനിമയല്ല സഖാവ് മുകേഷേ.

ഇന്നലെ ഒരു കൊച്ചു കുട്ടി താങ്കളെ വിളിച്ചപ്പോള്‍, അവനോട് തട്ടിക്കയറിയ നിങ്ങളുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്ന് വിവാദമായപ്പോള്‍ താങ്കള്‍ പുറത്ത് വിട്ട ഒരു ന്യായീകരണ വീഡിയോ ഉണ്ടായിരുന്നു.

കള്ളങ്ങള്‍ മാത്രം ബോഗി കണക്കെ അടുക്കി വെച്ച ഒരു തീവണ്ടിയായിരുന്നു അത്. അതില്‍ ചിലത് പറയാം.

1) താങ്കളെ വേട്ടയാടുന്നത്രേ.

എങ്ങനെയാണ്? ആളുകള്‍ നിരന്തരം ഫോണ്‍ ചെയ്ത്. ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളുമായി വിളിക്കുന്നതിനെ വേട്ടയാടല്‍ എന്ന് വിളിക്കുന്ന താങ്കള്‍ എങ്ങനെ ഒരു പൊതു പ്രവര്‍ത്തകനാകും?

2) 45 മിനുട്ട് കൊണ്ട് ഫോണിന്റെ ചാര്‍ജ്ജ് തീരുമത്രേ.

അതേതു ഫോണായാലും കംപ്ലെയിന്റാണ്. ഒന്നുങ്കില്‍ താങ്കള്‍ ആ ഫോണ്‍ മാറുക, അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞാല്‍ ഒരു ദിവസം എത്ര കോള്‍ വന്നാലും ചാര്‍ജ്ജ് തീര്‍ന്നു ഓഫാകാത്ത ഫോണ്‍ യൂത്ത് കോണ്‍ഗ്രസ്സ് വാങ്ങി നല്കാം.

3) ‘ ഞാന്‍ ഒരു മീറ്റിംഗിലാണ് തിരിച്ച് വിളിക്കാം” എന്ന് താങ്കള്‍ സൗമ്യമായി പറയുകയായിരുന്നത്രെ. ആ കോള്‍ കേട്ടവര്‍ക്കത്രയും താങ്കള്‍ ആ കുട്ടിയെ വിരട്ടിയത് മനസിലാകും.

4) അച്ഛന്റെ മൂത്ത ചേട്ടന്റെ പ്രായമുള്ളതു കൊണ്ടാണ് അങ്ങനെ പറഞ്ഞതത്രെ. ഏതു തരം ചേട്ടനായാലും കരണക്കുറ്റിക്ക് അടിക്കുന്നത് ക്രിമിനല്‍ ഒഫന്‍സാണ്.

5) ചൂരലിനടിക്കുന്നത് ആലങ്കാരികമായി പറഞ്ഞതാണത്രെ. ചൂരലിനടിക്കുന്നതതൊന്നും അലങ്കാരമായി കൊണ്ട് നടക്കാതെ സാറെ.

6) താങ്കള്‍ ചൂരലിനടി കൊണ്ടത് കൊണ്ടാണ് ഇതു പോലെ ആയതത്രെ. അപ്പോള്‍ തന്നെ മനസിലായില്ലെ അതു കൊണ്ട് ഒരു കാര്യവുമില്ലെന്ന് .

7) കുട്ടികളോട് മാന്യമായി പെരുമാറുന്ന ആളാണ് എന്നതിന്റെ തെളിവാണത്രെ ഒരു ചാനല്‍ റിയാലിറ്റി ഷോയിലെ പ്രകടനം.
പണം വാങ്ങി റിയാലിറ്റി ഷോയില്‍ അഭിനയിക്കുന്നതില്‍ നിന്നാണ് താങ്കളുടെ സ്വഭാവം മനസിലാക്കണ്ടതെങ്കില്‍, കള്ളനായും കൊലപാതകി യായും അഴിമതിക്കാരനായുമൊക്കെ താങ്കള്‍ അഭിനയിച്ചതും ശരിക്കുള്ള സ്വഭാവമാണോ?

ഇനി ഏറ്റവും പ്രധാനം, മുകേഷ് ഇന്നലെ പരോക്ഷമായി പറഞ്ഞതും, മറ്റ് സഖാക്കള്‍ പ്രത്യക്ഷമായി പറഞ്ഞതും ഇത് കോണ്‍ഗ്രസ്സിന്റെ ഗൂഡാലോചനയാണെന്നും, വിളിച്ച കുട്ടി ഷാഫി പറമ്പിലിന്റെ ബന്ധുവാണെന്നും, അവന്റെ പേര് ബാസിത് എന്നാണെന്നുമാണ്.

എന്നാല്‍ ഇന്ന് ആ കുട്ടിയുടെ വിവരം മാധ്യമങ്ങള്‍ പുറത്ത് വിടുമ്പോള്‍ അറിയുന്നത്, അവന്‍ മേയര്‍ ആര്യയെ പോലെ ഒരു ബാലസംഘം പ്രവര്‍ത്തകനാണെന്നും അവന്റെ അച്ഛന്‍ എളമരം കരീമിനെ പോലെ ഒരു CITU ക്കാരന്‍ ആണെന്നുമാണ്. ഇതാണ് CPIM !

വിജയന്‍ തൊട്ട് എല്ലാ സഖാക്കളുടെയും പൊതു രീതി ഇതാണ്. അവരുടെ വീഴ്ച്ചകള്‍ മറയ്ക്കുവാന്‍ കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുകയും, പച്ചക്കള്ളം പറയുകയും ചെയ്യും. അത് ഏറ്റു പിടിക്കുവാന്‍ ചില ന്യായീകരണ അടിമകളും.

എന്തായാലും ആ പയ്യനെ ഇജകങ ഓഫീസിലേക്ക് മാറ്റി.

ഇനി അറിയണ്ടത്, കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ ബാലന്റെ പേരക്കുട്ടികളുടെ അവകാശത്തെ പറ്റി വ്യാകുലപ്പെട്ട ബാലവകാശ കമ്മീഷന്‍, സഖാവ് മുകേഷിന്റെ മാനസിക പീഡനത്തിനിരയായ കുട്ടിയെ ചേര്‍ത്ത് നിര്‍ത്തുമോ?

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.