ആത്മഹത്യ ചെയ്ത കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ശാഖ മാനേജര്‍, കെ എസ് സ്വപ്ന ഇത്തരം നയങ്ങളുടെ ഇരയാണ്. ബാങ്കിങ് മേഖലയില്‍ തുടര്‍ന്നുവരുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അടിയന്തിരമായി തിരുത്തണം. ഈ മുദ്രാവാക്യമുയര്‍ത്തി ചൊവ്വാഴ്ച രാവിലെ ജില്ലാ കേന്ദ്രങ്ങളിലെ കനറാ ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു
തിരുവനന്തപുരം : പൊതുമേഖലാ ബാങ്കുകള്‍ ആത്മഹത്യാ മുനമ്പാക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് നാളെ ജില്ലാകേന്ദ്ര ങ്ങളിലെ കനറാ ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ ഡിവൈഎഫ്ഐ ധര്‍ണ്ണ സംഘടിപ്പിക്കും. ആത്മഹത്യ ചെയ്ത കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ശാഖ മാനേജര്‍, കെ എസ് സ്വപ്ന ഇത്തരം നയങ്ങളുടെ ഇരയാണ്. ബാങ്കിങ് മേഖലയില്‍ തുടര്‍ന്നുവരുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അടിയന്തിരമായി തിരുത്തണം. ഈ മുദ്രാവാക്യമുയര്‍ത്തി ചൊവ്വാഴ്ച രാവിലെ ജില്ലാ കേന്ദ്രങ്ങളിലെ കനറാ ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
കനറാ-സിന്‍ഡിക്കറ്റ് ബാങ്കുമായുള്ള ലയനത്തിന് ശേഷം രാജ്യവ്യാപകമായി ശാഖകള്‍ പൂട്ടുകയാണ്. അശാസ്ത്രീയമായ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ ജീവനക്കാരുടെ ജോലി ഇരട്ടിയാക്കുകയാണ്. ജീവനക്കാരും ഇടപാടുകാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല. പിടിച്ചുനില്‍ക്കാനാകാതെ ചിലര്‍ ജോലി ഉപേക്ഷിക്കുകയും ചിലര്‍ ജീവിതംതന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു. തൃശൂര്‍ മണ്ണുത്തി സ്വദേശിയുമായ കെ.എസ്. സ്വപ്ന ജോലി ചെയ്തിരുന്ന ശാഖയും പൂട്ടാന്‍ തീരുമാനിച്ചതില്‍ ഉള്‍പ്പെടും എന്നത് ഞെട്ടിക്കുന്നതാണ്. ബാങ്ക് മാനേജ്മെന്റിന്റെ കടുത്ത സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ഈ ആത്മഹത്യ. സ്വപ്ന ജോലി ചെയ്തിരുന്ന കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ശാഖയ്ക്ക് മുന്നിലാണ് കണ്ണൂരിലെ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.
ചൂഷണത്തിന് വഴിവെക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളാണ് ജീവനക്കാരുടെ ജീവിതത്തെ ഇല്ലായ്മ ചെയ്യുന്നത്. പൊതുമേഖലാസ്ഥാപനങ്ങളായ ബാങ്കുകള്‍ ലയിപ്പിക്കുകയും ഓഹരി വിറ്റ് സ്വകാര്യവല്‍ക്കരിക്കുകയുമാണ്. ജീവനക്കാരുടെ എണ്ണവും വന്‍തോതില്‍ വെട്ടിക്കുറക്കുന്നു. സേവനങ്ങള്‍ വെട്ടിക്കുറച്ച് ബാങ്കിങ് ഇതര കച്ചവടങ്ങളുടെ ടാര്‍ഗറ്റുകള്‍ക്കായി ജീവനക്കാരെ പിഴിയുകയാണ്. നിരവധി അഭ്യസ്ത വിദ്യരായ യുവതി യുവാക്കളാണ് ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നത്. കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായി ബാങ്കിങ് മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കി ജീവനക്കാരെ കുരുതികൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്വന്തം തൊഴിലിനും ജീവിതത്തിനും നിലനില്‍പ്പില്ലാതാകുമ്പോള്‍ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.