ദുബായ് : യുഎഇയിലെ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പെന്നും തൊഴിൽ, താമസ രേഖകൾ നിയമാനുസൃതമാക്കാൻ ഡിസംബർ 31 വരെ കാത്തു നിൽക്കരുതെന്നും ഓർമിപ്പിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ്. അടുത്തമാസം വരെ കാത്തിരുന്നാൽ വിമാന ടിക്കറ്റ് നിരക്ക് ഉയരും. പൊതുമാപ്പ് ലഭിച്ചാലും നാട്ടിൽ പോകാനാകാത്ത സാഹചര്യം ഉണ്ടാകും. അടുത്ത മാസം രണ്ടാമത്തെ ആഴ്ചയോടെ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയാകും. നാട്ടിലേക്കു പോകേണ്ടവർ എത്രയും വേഗം രേഖകൾ ശരിയാക്കി പൊതുമാപ്പ് നേടണമെന്നും ജിഡിആർഎഫ്എ മുന്നറിയിപ്പ് നൽകി.
എക്സിറ്റ് പാസിന്റെ കാലാവധി പൊതുമാപ്പ് കഴിയുന്നതോടെ അവസാനിക്കും. ഇപ്പോൾ എക്സിറ്റ് പാസ് ലഭിച്ചവർക്ക് ജോലി ലഭിക്കുകയാണെങ്കിലും പാസിന്റെ കാലാവധി റദ്ദാക്കും. എക്സിറ്റ് പാസ് ലഭിച്ചവർക്ക് യുഎഇയിൽ ജോലി കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്കു നിർബന്ധമായും മടങ്ങണം.
എന്നാൽ, പിന്നീട് ഇവർക്ക് വിസ ലഭിച്ചാൽ വിലക്കില്ലാതെ മടങ്ങിയെത്താൻ സാധിക്കും. വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റുകളുമായി താമസകുടിയേറ്റ വകുപ്പ് ഇക്കാര്യത്തിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അനധികൃത താമസക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കൂടിയാണിത്. ഇന്ത്യൻ കോൺസുലേറ്റിൽ ആഴ്ചയിൽ 5 ദിവസം സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഉച്ചയ്ക്കു 12 വരെയാണ് സഹായം കേന്ദ്രത്തിന്റെ പ്രവർത്തനം. ടൈപ്പിങ് സേവനം അടക്കം ഇവിടെ ലഭ്യമായ സാഹചര്യത്തിൽ ഇന്ത്യക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അഭ്യർഥിച്ചു. അനധികൃത താമസക്കാർക്ക് പിഴ കൂടാതെ രാജ്യം വിടാൻ 4 മാസത്തെ സാവകാശമാണ് യുഎഇ നൽകിയത്. ഒക്ടോബറിൽ പൊതുമാപ്പ് അവസാനിക്കാനിരിക്കെ തിരക്ക് പരിഗണിച്ചും കൂടുതൽ പേർ പൊതുമാപ്പിനായി കാത്തിരിക്കുന്ന സാഹചര്യത്തിലുമാണ് സമയം നീട്ടിയത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.