Breaking News

പൊതുമാപ്പ് ഇന്ന് അവസാനിക്കും; രാജ്യമാകെ നാളെ മുതൽ കർശന പരിശോധന.

അബുദാബി : യുഎഇയിൽ 2 മാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെ അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനത്തിന് 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവയാണ് ഇക്കാര്യം അറിയിച്ചത്.
നാളെ മുതൽ യുഎഇയിൽ ഉടനീളം പരിശോധന ഊർജിതമാക്കും. വലിയ കമ്പനികൾ മുതൽ ചെറുകിട സ്ഥാപനങ്ങളും കൃഷിയിടങ്ങളിലും വരെ പരിശോധന നടത്താനാണ് പദ്ധതി. പിടിക്കപ്പെട്ടാൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. നിയമലംഘകർക്ക് ജോലിയും അഭയവും നൽകുന്നവർക്ക് കുറ്റത്തിന്റെ ഗൗരവും അനുസരിച്ച് ഒരു ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും ഓർമിപ്പിച്ചു.
അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ നൽകിയ 2 മാസത്തെ അവസരം ആയിരക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തി. കഴിഞ്ഞ 3 ദിവസങ്ങളിലായി പൊതുമാപ്പ് കേന്ദ്രങ്ങളിലേക്ക് അപേക്ഷകരുടെ ഒഴുക്കായിരുന്നു. ഇന്നും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. 2 മാസത്തെ സാവകാശം നൽകിയിട്ടും പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ യുഎഇയിൽ തുടരുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. പിടിക്കപ്പെട്ടാൽ അനധികൃത താമസത്തിനുള്ള മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. 
പൊതുമാപ്പിലൂടെ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ ഏതു സമയത്തും തിരിച്ചുവരാമെന്ന് ജിഡിആർഎഫ്എയിലെ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ അബ്ദുല്ല ആതിഖ് പറഞ്ഞു. അതിനാൽ പൊതുമാപ്പ്  പ്രയോനപ്പെടുത്താനുള്ള അവസാന അവസരം പാഴാക്കരുതെന്നും പറഞ്ഞു. പുതിയ ജോലിക്കായി കാത്തിരിക്കരുതെന്നും നാട്ടിലേക്കു പോയി പുതിയ വീസയിൽ  തിരിച്ചെത്താമെന്നും ഓർമിപ്പിച്ചു. 17 വർഷത്തിനിടെ നാലാം തവണയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2018ലായിരുന്നു ഏറ്റവും ഒടുവിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 3 മാസത്തേക്കു പ്രഖ്യാപിച്ച പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടിയിരുന്നു. എന്നാൽ ഇത്തവണ പൊതുമാപ്പ് നീട്ടില്ലെന്ന്  അധികൃതർ വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.