മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാ ന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. രണ്ടു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം രാജ്യത്ത് വേറൊരിട ത്തുമില്ല. സംസ്ഥാന സര്‍ക്കാരിന് ഇത്രയ്ക്കും ആസ്തിയുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു
ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. രണ്ടു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ആജീ വനാന്തം പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം രാജ്യത്ത് വേറൊരിടത്തുമില്ല. സംസ്ഥാന സര്‍ക്കാരിന് ഇത്ര യ്ക്കും ആസ്തിയുണ്ടോ എന്നും സുപ്രീംകോടതി ചോദിച്ചു.
പേഴ്സണല്‍ സ്റ്റാഫ് നിയമനം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കോട തിയും വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങുന്നതിലെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം. വലിയ തോതില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് പോലും പൊ തുമേഖല എണ്ണ കമ്പനികള്‍ ഭീമമായ തുക ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആടിസി സു പ്രീം കോടതിയെ സമീപിച്ചത്. ലിറ്ററിന് ആറ് രൂപ വരെ അധികം നല്‍കേണ്ടി വരുന്നുണ്ടെന്നും ഇന്ധന വില നിശ്ചയിക്കാന്‍ ഒരു സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിയെ നിയമിക്കണമെന്നുമായിരുന്നു കെ എസ്ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അപ്പോഴായിരുന്നു ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ വിമര്‍ശനം. സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി യിലാണെന്ന് അഭിഭാഷകന്‍ പറയുന്നു. അപ്പോള്‍ സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെ ങ്കില്‍ എന്തുകൊണ്ട് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ഈ രീതിയില്‍ പെന്‍ഷന്‍ അനുവദിക്കു ന്നുവെന്ന് ചോദിച്ചു. കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട വാര്‍ത്തയും കോടതി ചൂണ്ടിക്കാട്ടി. അത്രയധികം ആസ്തിയുള്ള സര്‍ക്കാര്‍ എന്തിനാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചതെന്നും ജസ്റ്റിസ് നസീര്‍ ചോദിച്ചു.
സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രശ്നത്തിലാണെങ്കില്‍ എന്തുകൊണ്ട് പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷ ന്‍ അനുവദിക്കുന്നുവെന്ന് കോടതി ചോദിച്ചു. രണ്ട് വര്‍ഷം കഴി ഞ്ഞാല്‍ പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദാ യം ലോകത്തൊരിടത്തുമില്ലെന്നായിരുന്നു കോടതി പറഞ്ഞത്. സര്‍ക്കാരിന് ഇത്രയും ആസ്തിയുള്ള സ്ഥി തിക്ക് ഇന്ധന വിലയെ സംബന്ധിച്ച പരാതി ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സുപ്രീംകോടതി പരി ഹസിച്ചു. ഹര്‍ജി പരിഗണിക്കുകയില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കണ മെന്നാണ് കോടതിയുടെ ഉത്തരവ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.