ജിദ്ദ : സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു. ഇന്ന് അധ്യയനം തീർന്ന ശേഷമാണ് സ്കൂളുകൾ അടച്ചത്. ഈ വർഷം 18 ദിവസം പെരുന്നാള്‍ അവധി ലഭിക്കും. തേഡ് സെമസ്റ്റര്‍ ക്ലാസുകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പെരുന്നാള്‍ അവധിക്കു ശേഷം തുറക്കുന്ന സ്‌കൂളുകളില്‍ വേനല്‍ക്കാല പ്രവൃത്തി സമയമാണ് നിലവിലുണ്ടാവുക.റിയാദില്‍ സ്‌കൂള്‍ അസംബ്ലി രാവിലെ 6.15 നും ആദ്യ പിരീയഡ് 6.30 നും ആരംഭിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂണ്‍ 26 ന് വേനലവധിക്ക് സ്‌കൂളുകള്‍ അടക്കുന്നതു വരെ വേനല്‍ക്കാല പ്രവൃത്തി സമയം നിലവിലുണ്ടാകും. അതിനിടെ, ജിദ്ദയില്‍ ഫോര്‍മുല വണ്‍ കാര്‍ റേസ് മത്സരങ്ങള്‍ നടക്കുന്നതോടനുബന്ധിച്ച് ഏപ്രില്‍ 20, 21 തീയതികളില്‍ ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.