മലയാളചിത്രം ‘പിപ്പലാന്ത്രി’ ഒ.ടി.ടി.യില്‍ റിലീസിനൊരുങ്ങി. നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത് രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവ ര്‍ത്തകള്‍ പുറത്തുവിട്ടു
പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി പുതുമുഖ താരങ്ങളെ അണിനിരത്തി രാജസ്ഥാനില്‍ ചിത്രീ കരിച്ച മലയാളചിത്രം ‘പിപ്പലാന്ത്രി’ ഒ.ടി.ടി.യില്‍ റിലീസിനൊരുങ്ങി. നവാഗതമായ ഷോജി സെബാ സ്റ്റ്യന്‍ സംവിധാനം ചെയ്ത് രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകള്‍ പുറത്തുവിട്ടു.
ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫെയ്‌സ് ബുക്കിലൂടെയാണ് ട്രെയിലര്‍റിലീസ് ചെയ്തത്. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ കഥാസാരം. തനിക്ക് പിറന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ അതിജീവനവും’ പ്രയാണവുമാമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. മലയാള സിനിമ ഇതുവരെ ചര്‍ ച്ച ചെയ്യാത്ത വിഷയമാണ് ഈ സിനിമ പങ്കു വയ്ക്കുന്നത്.
രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാ ണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാ ജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചി ത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരി ക്കുകയായിരുന്നു. മലയാളസിനിമയില്‍ തന്നെ അപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു രാജസ്ഥാ നിലെ ചിത്രീകരണമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറയുന്നു.
എല്ലാം ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെ അണിനിരത്തി യായി രുന്നു ‘പിപ്പരാന്ത്രി’യുടെ ചിത്രീകരണം. പെണ്‍ ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പെ ണ്‍ കുട്ടി കളുടെ ജീവിതവും ആധുനിക ജീവിതത്തിലൂടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടായ മാ റ്റങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമേ റിയ സാമൂഹിക പ്രശ്‌നമാണ് പിപ്പലാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇന്നത്തെക്കാലത്ത് ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമയുടേത്. മലയാള സി നിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകള്‍ ഈ സിനിമയുടെ മറ്റൊരു പുതുമയാ ണ്. രാജസ്ഥാന്‍ ഗ്രാമങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഗ്രാമങ്ങളുടെ ദൃ ശ്യ ഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തി ല്‍ ഒരുക്കിയിട്ടുണ്ട്.
അഭിനേതാക്കള്‍ – സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോ ണ്‍ മാത്യൂസ്, ജോണ്‍ ഡമ്പ്‌ളിയു വര്‍ഗ്ഗീസ്. തുടങ്ങിയവരാണ്.ബാനര്‍ – സിക്കമോര്‍ ഫിലിം ഇന്റര്‍ നാഷണല്‍, സംവിധാനം- ഷോജി സെബാസ്റ്റ്യന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രൊഫ. ജോണ്‍ മാത്യൂസ്, ക്യാമറ- സിജോ എം എബ്രഹാം, തിരക്കഥ – ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍, എഡി റ്റര്‍ – ഇബ്രു എഫ് എക്‌സ്, ഗാന രചന- ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാന്റി ആന്റണി, ആര്‍ട്ട് – രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍ – ബെന്‍സി കെ ബി, മേക്കപ്പ് – മിനി സ്‌റ്റൈ ല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടര്‍ – സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് – ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്‍, ചീഫ് അസോസിയേറ്റ് ഡയ റക്ടര്‍- പ്രൊ. ജോണ്‍ മാത്യൂസ്, സ്‌റ്ല്‍സ് – മെഹ്രാജ്.
പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)
ഫോണ്‍ : 9446190254
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.