Home

‘ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യത സമസ്തക്കുണ്ട് ‘; പെണ്‍വിലക്കില്‍ വിശദീകരണവുമായി ജിഫ്രി തങ്ങള്‍

പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അ പമാനിച്ചിട്ടില്ലെന്നും ഒരു കാലത്തും തീവ്രനിലപാടുകള്‍ സമസ്ത സ്വീകരിക്കാറില്ലെന്നും ജിഫ്രി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കോഴിക്കോട് : പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചി ട്ടില്ലെന്നും ഒരു കാലത്തും തീവ്രനിലപാടുകള്‍ സമസ്ത സ്വീകരിക്കാറില്ലെന്നും ജിഫ്രി തങ്ങള്‍ വാര്‍ത്താസ മ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യത സമസ്തക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേദിയിലേക്കു വരാനുള്ള കുട്ടിയുടെ മാനസിക പ്രയാസം മനസ്സിലാക്കിയാണ് എം ടി അബ്ദുല്ല മുസ്ലിലായ ര്‍ തടഞ്ഞതെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തത് സ്വാ ഭാ വിക നടപടിയാണ്. അതിനെ അതിന്റെ വഴിക്കു നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു.

സ്ത്രീകളുമായി ഇടപഴകുന്ന രീതി സമസ്തക്കില്ല
സംഘാടകരെയാണ് എം ടി അബ്ദുല്ല മുസ്ലിലായര്‍ വേദിയില്‍ ശകാരിച്ചത്. പെണ്‍കുട്ടിയെ അല്ല. വേദിയില്‍ വരുന്ന പെണ്‍കുട്ടിയുടെ ലജ്ജ പരിഗണിച്ചായിരുന്നു ഇത്. പെണ്‍കുട്ടി ക്കോ, കുടുംബത്തിനോ പരാതിയില്ല. വിവാദം മാധ്യമങ്ങള്‍ സൃഷ്ടിച്ചത്. സ്ത്രീകളുമായി ഇടപ ഴകുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. തീവ്ര ആശയങ്ങള്‍ക്ക് പ്രസക്തിയി ല്ല. സമസ്തക്കെതിരെ ബോധപൂര്‍വ പ്രചാരണങ്ങളാണ് നട ക്കുന്നത്. സമസ്തയുടെ നിലപാടു കള്‍ കാലോചിതമായി പരിഷ്‌ക്കരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എം ടി അബ്ദുല്ല മുസ്ലി ലായരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.