എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എ ല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിലയിരുത്തി. പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. 13 വകുപ്പുകളില്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും ശരി യെന്നു കോടതിയില്‍ തെളിഞ്ഞു
കൊച്ചി: വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനു പോക്‌സോ കോടതി ജീവപര്യന്തം തടവു വിധിച്ചു. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റ ങ്ങളും തെളിഞ്ഞതായി കോടതി വിലയിരുത്തി. ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. 13 വകുപ്പുക ളില്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും ശരിയെന്നു കോടതിയില്‍ തെളിഞ്ഞു.
വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് ഇയാള്‍ വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019 ജുലൈയിലാണ് കേസിനാസ്പദമായ സംഭ വം. പുരാവസ്തു തട്ടിപ്പ് കേസില്‍ 2021 ല്‍ മോന്‍സണ്‍ അറസ്റ്റിലായതിനു ശേഷമാണ് പെണ്‍കുട്ടിയുടെ അ മ്മ പരാതി നല്‍കിയത്. മോന്‍സണെ ഭയന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അമ്മ പോ ലീ സിന് മൊഴി നല്‍കിയിരുന്നു.
തുടര്‍വിദ്യാഭ്യാസം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് നിരവധി തവണ പലസ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുക യായിരുന്നു. അമ്മയോടൊപ്പം മോന്‍സന്റെ വീട്ടില്‍ എത്തിയ പ്പോഴും പീഡനം നടന്നിട്ടുണ്ട്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു.അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നില്ല. ശക്തമായ തെളിവുകളും മോന്‍സനെതിരെ പൊ ലീസ് ശേഖരിച്ചിട്ടുണ്ട്. 2018 മുതല്‍ പെണ്‍കുട്ടിയെ പ്രതി തുടര്‍ച്ചയായി പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെ ടുത്തിയിട്ടുള്ളത്.
മോന്‍സനെതിരെ പതിനൊന്നോളം കേസുകള്‍ നിലവിലുണ്ട്. ഇതില്‍ കെ സുധാകരന്‍ രണ്ടാം പ്രതിയായ വഞ്ചനാ കേസും ഉള്‍പ്പെടുന്നു. ഇയാള്‍ക്കെതിരെയുള്ള വിവിധ കേസുകളില്‍ വാദം പൂര്‍ത്തിയാക്കി വി ചാരണ കഴിഞ്ഞ് വിധി പറയുന്ന ആദ്യത്തെ കേസാണിത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, ഉ ന്നത പൊലീസ് ഉദ്യോഗ സ്ഥര്‍ അടക്കമുള്ള പ്രമുഖരുമായി സൗഹൃദം സ്ഥാപിച്ച പ്രതിയുടെ കൈവശമു ള്ളത് വ്യാജ പുരാവസ്തുക്കളാണെന്നു പിന്നീട് വെളിപ്പെട്ടിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.