Breaking News

പെട്രോൾ പമ്പിൽ ബിനാമി ഇടപാട്; സൗദിയില്‍ രണ്ട് മലയാളികളെ നാടുകടത്താൻ വിധി

അബഹ : അബഹ നഗരത്തില്‍ ബിനാമി ബിസിനസ് നടത്തിയ രണ്ടു മലയാളികൾക്ക് ശിക്ഷ വിധിച്ച് സൗദിയിലെ ക്രിമിനൽ കോടതി. പെട്രോൾ ബങ്ക് നടത്തിയ രണ്ടു മലയാളികളെയും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്ത രണ്ടു സൗദി പൗരന്മാരെയുമാണ് ശിക്ഷിച്ചത്. മലയാളികളായ നിസാം അബ്ദുറഹ്മാന്‍, നിസാര്‍ അബ്ദുറഹ്മാന്‍ എന്നിവരെയും സൗദി പൗരന്മാരായ ഖാലിദ് അലി അബ്ദുല്ല അബൂസന്ദ, സഅദ് അലി അബ്ദുല്ല അല്‍ശഹ്‌രി എന്നിവര്‍ക്കുമാണ് ശിക്ഷ വിധിച്ചത്.
നാലു പേരും പിഴയും അടക്കണം. ഇതിന് പുറമെ ഇവർ നടത്തിയിരുന്ന പെട്രോൾ ബങ്ക് അടച്ചുപൂട്ടാനും ലൈസന്‍സും കമേഴ്‌സ്യല്‍ റജിസ്‌ട്രേഷനും റദ്ദാക്കാനും വിധിച്ചു. മലയാളികളെ സൗദിയില്‍ നിന്ന് നാടുകടത്തും. പുതിയ വിസയിൽ ഇവർക്ക് സൗദിയിലേക്ക് പ്രവേശിക്കാനും സാധിക്കില്ല. പുതിയ തൊഴില്‍ വീസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു.
മലയാളികളുടെയും സൗദി പൗരന്മാരുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നാലു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചു. പെട്രോൾ പമ്പിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബിനാമി ബിസിനസ് കണ്ടെത്തിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.