പൃഥ്വിരാജ് ഉറൂസ് സ്വന്തമാക്കിയതോടെ പ്രശസ്തമായ ഹുറാക്കാന്‍ റോയല്‍ ഡ്രൈവില്‍ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇ ലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി.സനന്ദ കാര്‍ സ്വന്തമാക്കി
കൊച്ചി: സിനിമാതാരം പൃഥ്വിരാജ് സുകുമാരന്റെ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇനി കോഴിക്കോട് സ്വദേശി വി.സനന്ദിന് സ്വന്തം. പൃഥ്വിരാജ് വാങ്ങിയ ഹുറാക്കാന്‍ പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറായ റോ യല്‍ഡ്രൈവിന് എക്സ്ചേഞ്ച് ചെയ്ത് ലംബോര്‍ഗിനിയുടെ എസ്.യു.വി ഉറൂസ് വാങ്ങിയിരുന്നു.
പൃഥ്വിരാജ് ഉറൂസ് സ്വന്തമാക്കിയതോടെ പ്രശസ്തമായ ഹുറാക്കാന്‍ റോയല്‍ ഡ്രൈവില്‍ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി.സനന്ദ കാര്‍ സ്വന്തമാക്കി. ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ എല്‍.പി 580 എന്ന റിയര്‍ വീല്‍ ്രൈഡവ് മോഡലാണിത്. നാലരക്കോടിയുടെ സൂപ്പര്‍ കാര്‍ എട്ടാം ക്ലാസിലും അ ഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയും ചേര്‍ന്ന് ഏറ്റുവാങ്ങി.
2018ലാണ് പൃഥ്വിരാജ് ഹുറാക്കാന്‍ സ്വന്തമാക്കിയത്. വെറും 1100 കിലോമീറ്റര്‍ മാത്രമേ കാര്‍ സഞ്ചരിച്ചിട്ടു ള്ളു. 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എഞ്ചിനാണ് ഈ സൂപ്പര്‍ കാറില്‍. ഈ എഞ്ചിന് 572 ബി. എച്ച്.പി കരുത്തും 540 എന്‍.എം ടോര്‍ക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ ബോക്സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.4 സെക്കന്‍ഡ് മാത്രം മതി. ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.