പൃഥ്വിയും ഭാര്യയും പഴി കേട്ട അഭിമുഖം – അണിയറയിൽ നടന്നതെന്ത്, നിർമ്മാതാവ് തുറന്നു പറയുന്നു

പ്രതാപ് നായർ
സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടനാണ് പൃഥ്വിരാജ് ” എന്ന് സുപ്രിയ മേനോൻ.. ഒരു കാലത്ത് രാജു ഏറ്റവും അധികം പഴി കേട്ട, വിമർശിക്കപ്പെട്ട ഒരു ഇന്റർവ്യൂലെ അടർത്തിയെടുത്ത ഒരു സംഭാഷണ ശകലമാണ്. അതിനു കാരണമായ ഇന്റർവ്യൂ പ്രൊഡ്യൂസ് ചെയ്തത് ഞാൻ ആയിരുന്നു 9 വർഷം മുൻപ് ഒരു മെയ് മാസത്തിൽ

ശ്രീ John Brittas കൈരളിയിൽ നിന്നും ഏഷ്യാനെറ്റിലേക്കു എത്തുന്ന വാർത്ത എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു, സ്വാഭാവികമായും ആ entry കുറച്ചു ഗംഭീരമാക്കണെമെന്നു ചിന്തിച്ചതിനെ തെറ്റ് പറയാൻ ആവില്ലല്ലോ..? ആ സമയത്താണ് രാജുവും സുപ്രിയയും തമ്മിലുള്ള വിവാഹം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നടന്നത്.. നവദമ്പതികളുടെ ഒരു ഇന്റർവ്യൂ കിട്ടാനായി എല്ലാ പത്ര, ടീവി ചാനലുകൾ ശ്രമിക്കുന്ന സമയമായിരുന്നു. അതിനു ഒരു മാസം മുൻപ് ഉറുമി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വാർത്ത സമ്മേളനത്തിൽ കല്യാണക്കാര്യം പത്രക്കാർ ചോദിച്ചപ്പോൾ ശക്തമായി നിഷേധിച്ച പൃഥ്വി, “വെറുതെ ഒരു പെണ്ണിന്റെ പേര് എന്റെ പേരിൽ ചേർത്ത് , പറഞ്ഞു അതിന്റെ ഭാവി നശിപ്പിക്കരുത്, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അത് നിങ്ങളോട് പറയും “എന്ന് കൂടി പറഞ്ഞു വെച്ചു.

അതു കഴിഞ്ഞതിന്റെ അടുത്ത നാളുകളിലാണ് രാജുവിന്റെ വിവാഹം രഹസ്യമായി നടന്നത് ( അടുത്ത ബന്ധുക്കൾ മാത്രമുണ്ടായിരുന്ന ചെറിയ ചടങ്ങ് ),ഇത് കുറേപ്പേരെയെങ്കിലും രാജുവിനെ വിമര്ശിക്കുന്നതിന് ഇട വരുത്തിയിരുന്നു ,എന്നാൽ രാജു ഇതിനൊന്നും തന്നെ പിന്നീട് ഒരു വിശദീകരണവും നൽകിയില്ല. (സ്വന്തം ജീവിത തിരഞ്ഞെടുപ്പിൽ അത് ആവശ്യമുണ്ടോ എന്നത് മറ്റൊരു ചോദ്യം ?? )

അങ്ങിനെ രാജുവും സുപ്രിയയും ഏഷ്യാനെറ്റിന് ഇന്റർവ്യൂ തരാമെന്നു സമ്മതിച്ചു ( ഇതിന്റെ പുറകിലെ അധ്വാനം പബ്ലിക് റിലേഷൻ മേധാവിയായ B.S പ്രവീണിന്റെ വക ആയിരുന്നു ). തിരുവനതപുരം കവടിയാറുള്ള Windsor Rajadhani ആയിരുന്നു location. ബ്രിട്ടാസും, രാജുവും, കൊടുത്തും, കൊണ്ടും നടത്തിയ ഗംഭീര ഇന്റർവ്യൂ, ഇടയ്ക്ക് അറിയാവുന്ന മലയാളത്തിൽ സുപ്രിയയും സംസാരിച്ചു. അതിനിടയിൽ ബ്രിട്ടാസിന്റെ വിവാദം സൃഷ്‌ടിച്ച ചോദ്യമെത്തിയത് -രാജുവിന്റെ എങ്ങിനെ പരിചയപ്പെട്ടു എന്ന്?? സുപ്രിയയുടെ മറുപടിയായി ഇങ്ങിനെ – “എനിക്ക് രാജുവിനെ അറിയില്ലാരുന്നു, ഞാൻ ഒരു ഫീച്ചർ തയ്യാറാക്കാൻ, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു actor നെ അന്നെഷിച്ചപ്പോൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പൃഥ്വി എന്നൊരു ആക്ടറിന് കുറിച്ച് കേട്ടു, അങ്ങിയാണ് വിളിച്ചത്, സംസാരിച്ചു തുടങ്ങിയത് ”

ശെരിക്കും അവർ പറഞ്ഞത് ഒരു തരത്തിൽ ശരിയുമായിരുന്നു., കാരണം BBC പോലൊരു ചാനലിൽ ഇന്റർവ്യൂ എടുക്കുമ്പോൾ അത്യാവശ്യം നന്നായി ഇംഗ്ലീഷ് പറയുന്ന ഒരാളെ ആരേലും suggest ചെയ്താൽ കുറ്റം പറയാൻ കഴിയില്ല. സൗത്ത് ഇന്ത്യയിൽ മറ്റൊരു നടനും ഇംഗ്ലീഷ് അറിയില്ല എന്നൊരു അർത്ഥം അതിൽ ഇല്ലായിരുന്നു, കാരണം അവർ വേറെ പല നടന്മാരെയും ഇന്റർവ്യൂ ചെയ്തിരുന്നു. പക്ഷേ മലയാളത്തിൽ എത്ര ഭാഷാ സ്വാധീനമില്ലാത്ത സുപ്രിയയുടെ വാക്കുകളിൽ അഹങ്കാരവും, ജാടയും കണ്ടെത്തി ട്രോളന്മാർ അവരെ പൊരിച്ചു… രാജുവിന്റെ പല അഭിപ്രായങ്ങളും വിവാദം ഉണ്ടാക്കി എങ്കിലും സുപ്രിയ നിർദോഷമായി പറഞ്ഞ, ഇംഗ്ലീഷ് സംസാരിക്കുന്ന സൗത്ത് ഇന്ത്യൻ താരം എന്ന പ്രയോഗമാണ് ഏറെ വിവാദം ഉണ്ടാക്കിയത്

ഒരു മണിക്കൂർ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ വിവാദ ഭാഗങ്ങൾ കുറച്ചെങ്കിലും എഡിറ്റ്‌ ചെയ്യേണ്ടത് ഉണ്ടെന്നു തോന്നിയിരുന്നു, രാജുവിനോട് ഞാൻ അത് സൂചിപ്പിച്ചു, പക്ഷേ മറുപടി കൃത്യമായിരുന്നു ‘ഞാൻ പറഞ്ഞത് പറഞ്ഞത് തന്നെ.. ഒന്നും കളയണ്ട.. “, അഹങ്കാരമല്ല, ഒരു ആത്മ വിശ്വാസം രാജുവിൽ എനിക്കന്നു ഫീൽ ചെയ്തു. എഡിറ്റ്‌ ചെയ്തു വന്നപ്പോൾ 56 മിനിറ്റ് ഉണ്ടായിരുന്നു, പക്ഷേ 45 മിനിറ്റ് മാത്രമേ പറ്റുകയുള്ളു എന്ന്, അന്നത്തെ എന്റെ ചീഫ് ശ്രീ Rajan Raghavan പറഞ്ഞു, അന്നും ഇന്നും പരസ്യത്തിന്റെ മിനുട്ടുകളാണ് ഏഷ്യാനെറ്റിലെ പരിപാടിയുടെ ദൈർഘ്യം തീരുമാനിക്കപ്പെടുന്നത്. അങ്ങിനെ പരിപാടി വെട്ടിച്ചുരുക്കി 45 മിനിട്ട് ആക്കി സംപ്രേഷണം ചെയ്തു. സംഭവം ഹിറ്റായി, വിവാദവും സൃഷ്ടിച്ചു.

ഏഷ്യാനെറ്റ്‌ കോമ്മേഴ്സ്യലിന്റെ ഹെഡ് ആയിരുന്ന ശ്രീ ദിലീപ്, ഏഷ്യാനെറ്റ്‌ പ്ലസ്സിൽ 56 മിനുട്ടുള്ള എപ്പിസോഡ്, കട്ട്‌ ഇല്ലാതെ അടുത്ത ആഴ്ച പുന:സംപ്രേഷണം ചെയ്യാമെന്ന് വാക്ക് തന്നു . അങ്ങിനെ ആദ്യം തയ്യാറാക്കിയ എപ്പിസോഡ് ഞാൻ ലൈബ്രറിയിൽ ഏൽപ്പിച്ചു പക്ഷേ library – Play out ലെ എന്തോ കൺഫ്യൂഷനിൽ വീണ്ടും പഴയ 45 മിനിറ്റ് തന്നെ വീണ്ടും പോയി. ഞാൻ അല്ലാതെ മറ്റാരും അത് അറിഞ്ഞില്ല.. ടേപ്പ് മാറിപ്പോയതിനു കാരണക്കാരായ എൻെറ സഹപ്രവർത്തകർ എന്നോട് രഹസ്യമായി ക്ഷമ ചോദിച്ചു.

പക്ഷെ അതിനിടയിൽ സൂപ്പർ സ്റ്റാർ രാജപ്പൻ എന്ന പേരിൽ ഒരു ട്രോൾ വീഡിയോ ഇറങ്ങിയിരുന്നു.. രാജുവും സുപ്രിയായും പറഞ്ഞ എന്റെ പ്രോഗ്രാമിലെ ഓരോ വാചകവും മുറിച്ചു, ഉദയനാണു താരത്തിലെ ശ്രീനിവാസന്റെ ഡയലോഗുകൾ ചേർത്തുണ്ടാക്കിയ വീഡിയോ, എന്റെ പ്രോഗ്രാമിനെക്കാൾ അത് സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ (കുപ്രസിദ്ധി ) ആയി. രാജു അല്ലാതെ മറ്റു ഏതെങ്കിലും നടൻ ആയിരുന്നെങ്കിൽ തകർന്ന് തരിപ്പണമായേനെ, ആ സമയത്തു ഇറങ്ങിയ Mohan സംവിധാനം ചെയ്ത രാജു നായകനായ മാണിക്യക്കല്ല് എന്ന സിനിമയെയും ഈ വിവാദങ്ങൾ ബാധിച്ചു. പക്ഷേ ഒരിക്കൽ പോലും അന്നത്തെ വാചകങ്ങൾ തിരുത്താനോ, അതിനൊരു വിശദീകരണമോ, ട്രോളിയ വീഡിയോകളോട് പരിഭവമോ രാജുവോ സുപ്രിയയോ കാണിച്ചതായി ഓർമ്മയില്ല. അന്ന് ഈ കുറിപ്പ് എഴുതിയുന്നെങ്കിൽ ചിലപ്പോൾ എന്നെയും ആളുകൾ ട്രോളിയനെ, എങ്കിലും ഒരു വാക്കിലെ അർത്ഥമറിയാത്ത പിഴവ് കുറെ നാളുകൾ അവരെ വേട്ടയാടിയതിൽ എനിക്കും ഇപ്പോൾ കുറ്റം ബോധം തോന്നുന്നു

വർഷങ്ങൾ പലതു കഴിഞ്ഞു, സുപ്രിയാ ഇന്നൊരു നിർമ്മാതാവ് കൂടിയാണ് (അടുത്ത കാലത്ത് ഇറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് നിർമ്മിച്ചത് സുപ്രിയ ആണ് ) ഇന്ന് നടനായും, സംവിധായകൻ ആയും, നിർമ്മാതാവായും, ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി രാജു… വേഷങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഒരുപാടു മാറിയിരിക്കുന്നു. അനുഭവ പാഠങ്ങളിൽ നിന്ന് കുറെ പഠിച്ചു, പ്രത്യേകിച്ച് പത്രക്കാരുടെ കറക്കു ചോദ്യങ്ങളിലെ നേരിടാൻ ഒരു പ്രത്യേക കഴിവ് വേണം, അത് രാജു നന്നായി മനസ്സിലാക്കി. ഒരിക്കൽ രാജപ്പൻ എന്ന് പറഞ്ഞു കളിയാക്കവരെ, രാജുവേട്ടാ എന്ന് വിളിപ്പിച്ചു കൂടെ നിർത്താൻ കഴിഞ്ഞത് ഒരു ചെറിയ കാര്യമല്ല…

അന്നത്തെ 55 മിനുട്ട് വീഡിയോ മുഴുവനും ഇത് വരെ ആരും കണ്ടിട്ടില്ല, ഞാനും, ക്യാമറമാൻ Shaji Mohan നും അതിന്റെ എഡിറ്ററുമല്ലാതെ, അത് ഏഷ്യാനെറ്റ്‌ ലൈബ്രറിയിലെ 16 ഡിഗ്രി തണുപ്പിൽ എവിടെയോ ഉറങ്ങുന്നുണ്ടാവും. ഈ വാർത്തയും ഞാൻ മറന്നിരുന്നതാണ്, ഓർമ്മപ്പിച്ചു എന്നെ എണീപ്പിപ്പിച്ച സുക്കറണ്ണന് നന്ദി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.