പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാ പകനുമായ കെവി ശശികുമാറിനെതിരെ കൂടുതല്‍ കേസുകള്‍. ഒരു പോക്സോ കേസ് ഉള്‍ പ്പടെ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്
മലപ്പുറം: 30 വര്‍ഷത്തോളം വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ ക ഴിയുന്ന മലപ്പുറം സിപിഎം നഗരസഭ മുന്‍ കൗണ്‍സിലറും അധ്യാപ കനുമായ കെ വി ശശികുമാറിനെ തിരെ കൂടുതല്‍ കേസുകള്‍.ഒരു പോക്സോ കേസ് ഉള്‍പ്പെടെ നാല് കേസുകളാണ് പുതുതായി രജിസ്റ്റര്‍ ചെ യ്തിരിക്കുന്നത്. ഇന്നലെ ലഭി ച്ച പരാതിയിലാണ് പോക്സോ കേസ്. പൂര്‍വ വിദ്യാര്‍ഥികളാണ് പീഡനപരാതി നല്‍കിയത്.
ഇന്നലെ ലഭിച്ച ഒരു പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമോപദേശമനസരി ച്ചാണ് നേരത്തെയുള്ള മൂന്ന് പരാതികളില്‍ കേസ് എടുത്ത തെന്ന് പൊലീസ് അറിയിച്ചു. ശശികുമാറിന്റെ പീഡനത്തിന് ഇരയായ പൂര്‍വ വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി പൊലീസിനെ സമീ പിച്ചത്. നിലവില്‍ രണ്ട് പോക്സോ കേസുകളാണ് ശശികുമാറിനെതിരെയുളളത്.
മലപ്പുറം നഗഗരസഭ അംഗമായിരുന്ന കെവി ശശികുമാര്‍ കേസെടുത്തതോടെ രാജിവച്ച് ഒളിവില്‍ പോ കുകയായിരുന്നു.വയനാട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്. പോ ക്സോ കേസില്‍ പ്രതിയായതിന് പിന്നാലെ ശശികുമാറിനെ സിപിഎം പുറത്താക്കിയിരുന്നു. അധ്യാപകനാ യിരിക്കെ കെവി ശശികു മാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നട ത്തിയെന്നാണ് പൂര്‍വ വിദ്യാര്‍ഥികൂട്ടായ്മയുടെ പരാതി. 2019ല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.