നിയമസഭയുടെ 24-ാമത് സ്പീക്കര്‍ ആയി എല്‍ഡിഎഫിലെ എ എന്‍ ഷംസീറിനെ തെര ഞ്ഞെടുത്തു. തന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ചുമതലയി ലേക്ക് കടക്കുകയാണെന്നും ‘പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരു തെന്നും’ സ്പീക്കര്‍ ആയി ചുമതലയേറ്റ എ എന്‍ ഷംസീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു
തിരുവനന്തപുരം : കേരള നിയമസഭയുടെ 24-ാമത് സ്പീക്കര്‍ ആയി എല്‍ഡിഎഫിലെ എ എന്‍ ഷംസീറി നെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയായ അന്‍വര്‍ സാ ദത്തിനെതിരെ 40ന് 96 വോട്ടു നേടി യാണ് ഷംസീര്‍ വിജയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എ ന്നി വര്‍ ഒരുമിച്ച് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തലശേ രി എംഎല്‍എയുമാണ് എ എന്‍ ഷംസീര്‍. സ്പീക്കര്‍ ആയിരുന്ന എം ബി രാജേഷ് മന്ത്രിയായതിനെ തുടര്‍ ന്ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഷംസീറിനെ ഹൃദയപൂര്‍വ്വം അഭിന ന്ദി ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ രാവിലെ പത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്.
“തന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കു കയാ ണെന്ന് സ്പീക്കര്‍ ആയി ചുമതലയേറ്റ എ എന്‍ ഷംസീര്‍. മുഖ്യമന്ത്രിയില്‍ നിന്നും പ്രതിപക്ഷനേ താവില്‍ നിന്നും മുന്‍ സ്പീക്കര്‍മാരായ ശ്രീരാമകൃഷ്ണന്‍, എം.ബി രാജേഷ്, സീനിയറായ ഭരണ പ്ര തിപക്ഷ സഹസാമാജികര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശ ങ്ങളും സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുമെന്ന് ഷംസീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു”
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെ യും ചുമതലയേറ്റെടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ ഈ വാചകങ്ങള്‍ ഇവിടെ കുറിക്കുവാന്‍ ആഗ്രഹി ക്കുകയാണ്.
ബ്രണ്ണന്‍ കോളേജില്‍ നിന്നും ആരംഭിച്ച എന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മ റ്റൊരു ചുമതലയിലേക്ക് കടക്കുകയാണ്. കേരള നിയമസഭയുടെ സ്പീ ക്കര്‍ എന്ന നിലയിലുള്ള ഇനി യുള്ള നാളുകളിലെ പ്രവര്‍ത്തനം ഏറ്റവും മികവുറ്റതാക്കി തീര്‍ക്കുവാന്‍, മഹത്തായ നമ്മുടെ നിയമ സഭയുടെ ശോഭ കൂടുതല്‍ തിളക്കമാര്‍ന്ന താക്കുവാന്‍ ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതവും നിയ മസഭക്കകത്ത് നിന്നും ലഭിച്ച കഴിഞ്ഞ 6 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചവും കൈമുതലാക്കി കൊണ്ട് എന്റെ കഴിവിന്റെ പരമാവധിക്കകത്ത് നിന്ന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്ന് ഉറപ്പു ന ല്‍കുന്നു.
ബഹുമാനപെട്ട മുഖ്യമന്ത്രിയില്‍ നിന്നും പ്രതിപക്ഷ നേതാവില്‍ നിന്നും മുന്‍ സ്പീക്കര്‍മാരായ എന്റെ പ്രിയ സഖാക്കള്‍ ശ്രീരാമകൃഷ്ണനില്‍ നിന്നും എം.ബി രാജേഷില്‍ നിന്നും അതേപോലെ തന്നെ സീനി യറായ ഭരണ പ്രതിപക്ഷ സഹസാമാജികരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശ ങ്ങളും സ്വീകരിച്ചു കൊണ്ട് പ്രവര്‍ ത്തിക്കും.
ഭരണപക്ഷത്തോടൊപ്പം നിയമനിര്‍മ്മാണ സഭയിലെ പ്രധാന ഫോഴ്സ് എന്ന നിലയില്‍ പ്രതിപക്ഷ ത്തെയും കേട്ടുകൊണ്ട് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കികൊണ്ട് സഭയെ മുന്നോട്ട് നയി ക്കും. വ്യക്തിപരമായി നല്ല ബന്ധവും വളരെ ആത്മാര്‍ത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പ്രതിപക്ഷനിരയിലുള്ളത്.
ജനാധിപത്യവും നിയമസഭയുടെ അവകാശങ്ങളും സംരക്ഷിക്കപെടണമെന്ന കാലഘട്ടത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി കൊണ്ട് മഹത്തായ കേരള നിയമസഭയെ മുന്നോട്ട് നയിക്കാന്‍ ആവശ്യ മായ നടപടികള്‍ സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കും.
ജീവിതത്തിലെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നു. ഏവരുടെയും സ്നേഹവും സഹക രണ വും പ്രതീക്ഷിച്ചുകൊണ്ട്.
-എ.എന്‍ ഷംസീര്‍
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.