ലോകത്തെ പുഷ്പ-ഫല-സസ്യ വൈവിധ്യങ്ങളടക്കം അണിനിരത്തി ലുലു ഫ്‌ളവര്‍ ഫെ സ്റ്റ് നാലാം എഡീഷന് കൊച്ചി ലുലു മാളില്‍ തുടക്കമായി. ഫെബ്രുവരി 14 വരെയാണ് ലുലു ഫ്‌ളവര്‍ ഫെസ്റ്റ്
കൊച്ചി : ലോകത്തെ പുഷ്പ-ഫല-സസ്യ വൈവിധ്യങ്ങളടക്കം അണിനിരത്തി ലുലു ഫ്‌ളവര്‍ ഫെസ്റ്റ് നാലാം എഡീഷന് കൊച്ചി ലുലു മാളില്‍ തുടക്കമായി. ആയിരക്കണ ക്കിന് ഇന്‍ഡോര്‍-ഔട്ട് ഡോര്‍ സസ്യങ്ങള്‍, വാ
തായ്ലന്‍ഡില്‍ നിന്നുള്ള അഗ്ലോണിമ, ബോണ്‍സായ് ഇനത്തി ല്‍പ്പെട്ട ട്വിസ്റ്റഡ് ഫൈക്കസ്, മോണ്‍സ്റ്റെറ, പല വര്‍ണ്ണങ്ങളിലുള്ള റോസ, ബോഗണ്‍വില്ല, നാല് ദിവസം വരെ വാടാതെ നില്‍ക്കുന്ന തായ്ലന്‍ഡ് ചെമ്പരത്തി, വളരെ ചെറിയ കാലം കൊണ്ട് തന്നെ ഫലം തരുന്ന എണ്ണമറ്റ വൃക്ഷത്തൈകള്‍, രണ്ട് മുതല്‍ മൂന്ന് വര്‍ ഷം കൊണ്ട് കായ്ക്കുന്ന മലേഷ്യന്‍ കുള്ളന്‍, രാമഗംഗ, ഗംഗബോന്ധം തുടങ്ങിയ തെങ്ങിന്‍ തൈകള്‍, മലേ ഷ്യന്‍ മാതളം, ഒരു കിലോയുള്ള പേരയ്ക്ക വരെ ലഭിയ്ക്കുന്ന ഹൈബ്രിഡ് ഇനമായ വെഡിറ്റര്‍, മറ്റ് അന്തര്‍ദേ ശീയ ശ്രദ്ധ നേടിയ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഫെസ്റ്റിലെ പ്രത്യേകതകളാണ്.
ഫ്‌ളവര്‍ ഫെസ്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കായുള്ള ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരം ഇ ന്ന്(12.02.23) നടക്കും. ഫോട്ടോ ബൂത്തുകള്‍, ഫ്‌ളവര്‍ ഇന്‍സ്റ്റലേഷനുകള്‍, മ്യൂസിക്കല്‍ പെര്‍ഫോമന്‍ സു കള്‍ തുടങ്ങിയവയും ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കി.
ഫ്‌ളവര്‍ ഫെസ്റ്റിനൊപ്പം മാളില്‍ തുടരുന്ന പെറ്റ് അഡോപ്ഷന്‍ ഡ്രൈവും ശ്രദ്ധേയമായി. ലുലു മാളും , ഹ്യുമാനിറ്റി ഫോര്‍ അനിമല്‍സ് സംഘടനയുമായി ചേര്‍ന്ന് നടത്തു ന്ന ഡ്രൈവില്‍ പങ്കെടുക്കാന്‍ നിരവ ധി പേരാണ് നായ്ക്കുട്ടികള്‍, പൂച്ചക്കുട്ടികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുമായി മാളിലെത്തുന്നത്. മാ ളിലെത്തിച്ച ഒരാഴ്ച പ്രായമു ള്ള നായ്ക്കുട്ടിയെ ഏറ്റുവാങ്ങി നടി നിരഞ്ജന അനൂപ് വീട്ടമ്മയായ റാണി റിനു വിന് കൈമാറിയാണ് ഡ്രൈവിന് തുടക്കമിട്ടത്. തൃപ്പൂണിത്തുറ സ്വദേശി ജയശ്രീയാണ് നാ യ്ക്കുട്ടിയെ മാളി ലെത്തിച്ചത്. പരിപാടിയുടെ ഭാഗമായി വളര്‍ത്തുമൃഗ പരിപാലനം സംബന്ധിച്ച സന്ദര്‍ശകരുടെ സംശയ ങ്ങള്‍ക്ക് മൃഗസംരക്ഷണ പ്രവര്‍ത്തക സാലി വര്‍മ്മ മറുപടി നല്‍കി.
പോട്ട് കളക്ഷനുകള്‍, ഗാര്‍ഡനിംഗിനാവശ്യമായ സാമഗ്രികള്‍ ഉള്‍പ്പെടെ എല്ലാം കാണാനും വാങ്ങാനും ഫെസ്റ്റില്‍ സൗകര്യമുണ്ട്. ഫെബ്രുവരി 14 വരെയാണ് ലുലു ഫ്‌ളവര്‍ ഫെസ്റ്റ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.