ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ ഇന്ന് രാവിലെ വീരമൃത്യു. സൈ ന്യത്തിന്റെ ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. നാല് ഭീകരരെ സൈന്യം വളഞ്ഞിരി ക്കുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലാണ് ഇന്ന് രാവിലെയും തുടരുന്നത്. ആക്രമണ ത്തിനിടെ ഗുരുതരമായി പരിക്കേറ്റ സൈനികനാണ് ഇന്ന് രാവിലെ വീരമൃത്യു മരിച്ചത്. ആക്രമണ ത്തില്‍ പരിക്കേറ്റ സുരക്ഷാ സൈനികനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാ നായില്ല.
രാജ്പോര പ്രദേശത്തെ ഹാന്‍ജിന്‍ ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ട ല്‍ ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുര ക്ഷാസേന തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു. നാല് ഭീകരര്‍ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ജവാന്‍മാര്‍ ഡ്രോണിന് നേരെ വെടിവെച്ചതായാണ് സൂചന. ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായ ശേഷം ക ശ്മീരില്‍ സുരക്ഷാസേനകള്‍ അതീവ ജാഗ്രതയിലാണ്. പുതിയ സംഭവ വികാസങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷന്‍ റെഡ്ഡി ഇന്ന് ജമ്മുവിലെത്തും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.