ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലില്‍ 1500 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് ബാട്ടുടമകളെ ഡി ആര്‍ ഐ പിടികൂടി. ഇന്നലെ രാത്രി കന്യാകുമാരിയി ല്‍ നിന്ന് പിടികൂടിയ ഇവരെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കും
വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഡിആര്‍ഐയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രണ്ട് ബോട്ടുകളില്‍ നിന്നായി 218 കിലോ ഹെറോയിന്‍ ലഹരിമരുന്ന് പിടികൂടിയ ത്.അന്താരാഷ്ട്ര വി പണിയില്‍ 1,500 കോടി രൂപ വിലവരുന്ന മയക്ക് മരുന്നായി രുന്നു തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് ബോട്ടുകളില്‍ നിന്നായി കണ്ടെത്തിയത്. രണ്ട് ബോട്ടിലുണ്ടായിരുന്ന നാലു മലയാളികളടക്കം 20 ജീവനക്കാരേയും ക സ്റ്റഡിയിലെടുക്കുകയായിരുന്നു.
ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷ ണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കന്യാകുമാരി, നാര്‍കോവില്‍ മേഖലകളി ല്‍ ഡിആര്‍ഐ വ്യാപകമാ യ റെയ്ഡ് നടത്തുകയാണ്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാ ണ് ഡിആര്‍ഐയുടെ പരിശോധന. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളായ റോയും എന്‍ഐഎയും വി വരങ്ങള്‍ തേടിയിട്ടുണ്ട്.
അഫ്ഗാനിസ്താനില്‍ നിന്നുള്ള ഹെറോയിന്‍ പാകിസ്താനില്‍ നിന്ന് പുറംകടലില്‍ എത്തിച്ചാണ് ബോട്ടുകളി ലേക്കു മാറ്റിയതെന്നാണ് സംശയിക്കുന്നത്. കന്യാകുമാരിയായി രുന്നു ബോട്ടുകളുടെ ലക്ഷ്യമെന്നാണ് ചോ ദ്യംചെയ്യലില്‍ നിന്നു വ്യക്തമായത്. പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ മീന്‍പിടിത്ത ബോട്ടുകളില്‍ നിന്നാണ് ഹെറോയിന്‍ പായ്ക്ക റ്റുകള്‍ ചാക്കില്‍ നിറച്ച് അറയില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.