Breaking News

പുരുഷന്മാർക്ക് പ്രവേശനമില്ല: സൗദിയിൽ സ്ത്രീകളുടെ ‘ബ്യൂട്ടി സലൂണുകളിൽ’ നിയന്ത്രണങ്ങൾ; ചില ഉപകരണങ്ങൾക്ക് നിരോധനം.

റിയാദ് : സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ എന്നിവ നിരോധിച്ചു .അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാനിങ് ഉപകരണങ്ങൾ, ടാറ്റൂ ഉപകരണങ്ങൾ ലേസർ സാങ്കേതികവിദ്യയും അക്യുപങ്‌ചറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. അഭിപ്രായ വോട്ടെടുപ്പ് നടത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.
ഫാർമസ്യൂട്ടിക്കൽ പദാർഥങ്ങൾ അടങ്ങിയതോ ആയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനും നിരോധിച്ചിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളിലൊഴികെ സ്ത്രീകളുടെ സൗന്ദര്യ കേന്ദ്രങ്ങളിൽ പുരുഷന്മാർ പ്രവേശിക്കാൻ പാടില്ല. ഇത്തരം കേന്ദ്രങ്ങളിൽ പുരുഷന്മാർക്ക് സേവനങ്ങൾ നൽകില്ല. മാത്രമല്ല “പുരുഷന്മാർക്ക് അനുവദനീയമല്ല” എന്ന അറിയിപ്പ് പുറത്ത് സ്ഥാപിക്കണമെന്നും അധികൃതർ അറിയിച്ചു.
ബലദി പ്ലാറ്റ്‌ഫോമിൽ നിന്ന് പെർമിറ്റ് നേടിയതിന് ശേഷമല്ലാതെ ഹോം സേവനങ്ങൾ നൽകുന്നത് നിരോധിക്കുന്നുണ്ട്. എന്നാൽ സ്ത്രീകളുടെ സൗന്ദര്യ സേവനങ്ങൾ മൊബൈൽ കാർട്ടുകൾ വഴി നൽകാം. ഉപഭോക്താക്കൾക്കായി ഒരു കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണമെന്നും, ഒന്നിൽ കൂടുതൽ സീറ്റുകൾ ഉണ്ടെങ്കിൽ, ഓരോന്നിനും ഇടയിലുള്ള ദൂരം 1.5 മീറ്ററിൽ കുറയാൻ പാടില്ലെന്നും നിയമങ്ങൾ അനുശാസിക്കുന്നു. സ്ത്രീകളുടെ ബ്യൂട്ടി ഷോപ്പുകളിൽ അണുവിമുക്തമാക്കുന്ന ഉപകരണം ഉണ്ടായിരിക്കണമെന്നതും കർശനമാണ്.
വൃത്തിയുള്ള പുറംവസ്ത്രം ധരിക്കുക, വർക്ക് കാർഡ് ധരിക്കുക, വ്യക്തിശുചിത്വം പാലിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ജോലി നിർത്തുക, പാർപ്പിടത്തിനുള്ള സൗകര്യം ഉപയോഗിക്കാതിരിക്കുക, നിയുക്ത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ പുകവലിക്കാതിരിക്കുക തുടങ്ങിയവയാണ് തൊഴിലാളികൾക്കുള്ള നിബന്ധനകൾ. ജോലി സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റും ആവശ്യമായ പ്രവർത്തനങ്ങൾക്ക് പ്രഫഷനൽ സർട്ടിഫിക്കറ്റും ലഭിക്കണമെന്നും നിയമത്തിലുണ്ട്.
സ്ത്രീ തൊഴിലാളികൾക്ക് യൂണിഫോം അനുവദിക്കുക, ആരോഗ്യ സർട്ടിഫിക്കറ്റ് നേടുക, മാസ്ക് ധരിക്കുക, ജോലി സമയത്ത് മൂക്കിലും വായിലും തൊടുക, തുപ്പുക തുടങ്ങിയ തെറ്റായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയും ശ്രദ്ധിക്കണം. സൗദിയിൽ വനിതകളുടെ ബ്യൂട്ടിപാർലർ തൊഴിൽ മേഖലയിലെ വിവിധ തലങ്ങളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നവരിൽ ഫിലിപ്പിനോകളും മലയാളികളുമാണുള്ളത്. ടാറ്റു പോലുള്ള ജോലി ചെയ്യുന്നതിൽ കൂടുതലും ഫിലിപ്പിനോ തൊഴിലാളികളാണുള്ളത്. കേശാലങ്കാരം മേക്കപ്പ് തുടങ്ങിയവയിൽ ജോലി ചെയ്യുന്നതോടൊപ്പം സ്വയം സംരഭകരായ മലയാളി വനിതകളും ധാരാളമുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.