Home

പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലില്‍ നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കൊച്ചി മെട്രോ സ്റ്റേഷന്‍ സിഐ അനന്ത ലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്. മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോ ഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. കൊച്ചി മെട്രോ ഇന്‍സ്‌പെ ക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്‌ഐ എബി വിപിന്‍ ഒന്നേ മു ക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗ സ്ഥന് സ്ഥലംമാറ്റം. കൊച്ചി മെട്രോ സ്റ്റേഷന്‍ സിഐ അനന്ത ലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്.

മോന്‍സണ്‍ മാവുങ്കലില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. കൊച്ചി മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്‌ഐ എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.മോണ്‍സന്റെ തട്ടിപ്പ് പുറത്ത് വരും മുമ്പായി രുന്നു പണം സ്വീകരിച്ചത്. തട്ടിപ്പ് പുറത്ത് വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മോണ്‍സന്റെ ബാങ്ക് അ ക്കൗണ്ട് പരിശോധിച്ചു. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത് പുറത്തായത്.

മോണ്‍സന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചത്. പോക്സോ കേസില്‍ അറസ്റ്റിലായ ആളാണ് ജോഷി.പണം പറ്റിയെന്ന് ഇരുവരും ആഭ്യന്തര അന്വേഷണത്തില്‍ സമ്മതിച്ചു. ക ടം വാങ്ങിയെന്നാണ് പൊലിസ് ഉദ്യോഗസ്ഥരുെട വിശദീകരണം.കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് എസ്പിക്കാ ണ് അന്വേഷണ ചു മതല. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദ്ദേശപ്രകാരം ഇവരുവര്‍ക്കുമെതിരെ വകു പ്പ്തല അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിക്കാണ് അന്വേ ഷണ ചുമതല.

റോയ് വയലാട്ട് ഉള്‍പ്പെട്ട മോഡലകളുടെ അപകട മരണ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാ ണ് അനന്തലാല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതി മുറിക്കുള്ളില്‍ നിന്നു കസ്റ്റഡിയിലെടുത്തതും അനന്തലാലായിരുന്നു.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

20 minutes ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.