Breaking News

പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസ്; കെ സുധാകരന്‍ അറസ്റ്റില്‍

ആറര മണിക്കൂറിനു മുകളില്‍ സമയം ചോദ്യം ചെയ്യ ല്‍ നീണ്ടു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ത്. അറസ്റ്റ് വേണ്ടിവന്നാല്‍ ജാമ്യമനുവദിക്കണമെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ സുധാകരനെ ജാമ്യ ത്തില്‍ വിട്ടയച്ചു. കേസില്‍ രണ്ടാം പ്രതിയാണ് സുധാ കരന്‍. തട്ടിപ്പുകേസില്‍ ഇതാദ്യമായാണ് ഒരു കെപി സിസി അധ്യക്ഷന്‍ അറസ്റ്റിലാകുന്നത്

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസില്‍ കെപിസിസി അധ്യക്ഷ ന്‍ കെ സുധാകരന്‍ അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ആറര മ ണിക്കൂറിനു മുകളില്‍ സമയം ചോദ്യം ചെയ്യല്‍ നീണ്ടു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് വേണ്ടിവന്നാല്‍ ജാമ്യമനുവദിക്കണമെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ സുധാകരനെ ജാമ്യത്തില്‍ വിട്ടയച്ചു. കേസി ല്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. തട്ടിപ്പു കേസില്‍ ഇതാദ്യമായാണ് ഒരു കെപിസിസി അധ്യക്ഷന്‍ അറസ്റ്റിലാകുന്നത്. എട്ട് മ ണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. ആവശ്യമാണെങ്കില്‍ സു ധാകരനെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഇന്ന് രാവിലെ 11 മണി മുതലാണ് തട്ടിപ്പു കേസില്‍ പ്രതിയായ സുധാകരനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ച ത്. ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും സുധാകരനു മറുപടിയുണ്ടായിരുന്നില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട് . 50,000 രൂപ ബോണ്ടില്‍ സുധാകരനെ ജാ മ്യത്തില്‍ വിടും. പുരാവസ്തു തട്ടിപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് ആവശ്യ പ്പെട്ട് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി എം ടി ഷെമീറാണ് പരാതി നല്‍കിയത്. സുധാകരന്‍ മോണ്‍സന്റെ കൈയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സുധാകരനെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. മണ്ഡലാടിസ്ഥാ നത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. നാളെ സംസ്ഥാനത്ത് ഉടനീളം കരിദിനമാചരിക്കാനും ഡിസിസി നേതൃത്വത്തില്‍ സെ ക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.