സിപിഎമ്മിനേയും സര്‍ക്കാറിനേയും നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ആഹ്വാ നം അനുസരിച്ചു നേതൃത്വത്തിനു പിന്നില്‍ അണിനിരന്നപ്പോള്‍ അവസരം മുതലാക്കി തുടച്ചു നീക്കാനുള്ള ശ്രമമാണുണ്ടായതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ വികാരം. അതി നാല്‍ തന്നെ താരിഖ് അന്‍വറിനു മുന്നില്‍ കീഴടങ്ങാനില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേ താക്കള്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം പരിഹരിക്കാ ന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നാളെയെത്തും. ത ര്‍ക്കപരിഹാരത്തിനുള്ള എഐസിസിയുടേയും കെപിസിസി നേതൃത്വത്തിന്റെയും അനുരഞ്ജന ശ്രമ ങ്ങളോട് വഴങ്ങാതെ കടുത്ത നില പാടില്‍ തുടരുകയാണ് എ-ഐ ഗ്രൂപ്പുകള്‍. നാളെ ആരംഭിക്കുന്ന പു തിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ ശില്പശാലയില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നിന്നേക്കും.
മുതിര്‍ന്ന നേതാക്കളാണ് തനിക്കെതിരെ തിരിയുന്നതെന്നും അവര്‍ സിപിഎമ്മുമായി ഗൂഢാലോചന നട ത്തിയെന്നു താന്‍ പറയുന്നില്ലെന്നുമുള്ള പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം നേതാക്ക ളെ പ്രകോപിതരാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് ആഘാതമുണ്ടാക്കരുത് എന്നുകരുതി മിണ്ടാതിരുന്നപ്പോള്‍ തങ്ങ ളെ ചവിട്ടിയരച്ചു മുന്നോട്ടു പോകാനാണു വി ഡി സതീശന്‍-കെ സുധാകരന്‍ നേതൃത്വം തയ്യാറാകുന്നതെന്ന വികാരം നേതാക്കളില്‍ ശക്തമാണ്.
സി പി എമ്മിനേയും സര്‍ക്കാറിനേയും നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ആഹ്വാനം അനുസരിച്ചു നേതൃത്വത്തിനു പിന്നില്‍ അണിനിരന്നപ്പോള്‍ അവസരം മുതലാ ക്കി തുടച്ചു നീക്കാനുള്ള ശ്രമമാണുണ്ടാ യതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ വികാരം. അതിനാല്‍ തന്നെ താരിഖ് അന്‍വറിനു മുന്നില്‍ കീഴടങ്ങാ നില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍.
പുനഃസംഘടനക്കെതിരെ എ- ഐ ഗ്രൂപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്നതിന് പിന്നാലെ, രമേശ് ചെന്നി ത്തലയേയും എംഎം ഹസനേയും വിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അനുനയ നീക്ക ത്തിന് ശ്രമിച്ചെങ്കിലും ഫലവത്തായിട്ടില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെതിരെയും ഗ്രൂപ്പ് നേതാക്കള്‍ പരാതി ഉന്നയിക്കുന്നു. താരിഖ് പക്ഷപാതപരമായി പെ രുമാറുന്നുവെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശൈലിയോടുള്ള വിയോജിപ്പും ചെന്നിത്തലയും ഹസനും സുധാകരനെ അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.