ഷാർജ : ഷാർജ അൽ ബതായയിലെ സായിദ് സൈനിക ആശുപത്രിയിൽ 2025 ജനുവരി ഒന്ന് മുതൽ പൊതുജനങ്ങൾക്കും ചികിത്സ ലഭിക്കും. ആശുപത്രിക്ക് ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ആശുപത്രി എന്ന് പുനർനാമകരണം ചെയ്യുന്നതിന് പുറമെയാണ് സേവനത്തിലെ വിപുലീകരണവും അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ സൈന്യത്തിനും അവരുടെ കുടുംബങ്ങൾക്കും തുടർന്നും ആശുപത്രിയിൽ സേവനം ലഭ്യമാകും.
വടക്കൻ പ്രദേശങ്ങളിലെ സമൂഹത്തിന്‍റെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി രൂപകൽപന ചെയ്ത പ്രത്യേക ആരോഗ്യ പരിപാടികൾ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഹോസ്പിറ്റൽ അവതരിപ്പിക്കും. വിദ്യാഭ്യാസ പരിപാടികൾ, സമഗ്രമായ ആരോഗ്യ പരിശോധനകൾ, ആരോഗ്യ സംരക്ഷണ പരിപാടികൾ, വ്യക്തിഗത പരിചരണം എന്നിങ്ങനെ സമ്പൂർണ്ണ ആരോഗ്യ ക്ഷേമം ലക്ഷ്യമിട്ടുള്ള പരിപാടികൾ ഇതിലുൾപ്പെടും.
പ്രതിരോധ മന്ത്രാലയവും സൈനിക-സിവിലിയൻ ആരോഗ്യ പങ്കാളിത്തവും തമ്മിലുള്ള ആദ്യത്തെ സൈനിക-സിവിലിയൻ കൂട്ടുകെട്ടിൽ തങ്ങൾ സന്തുഷ്ടരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം മിലിട്ടറി ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്‌ടറേറ്റിന്‍റെ മേജർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ ഡോ അയിഷ സുൽത്താൻ അൽ ദഹേരി പറഞ്ഞു. സൈനിക ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും വടക്കൻ പ്രദേശങ്ങളിലെ വിശാലമായ സമൂഹത്തിനും ലോകോത്തര മെഡിക്കൽ സേവനങ്ങൾ നൽകും.
മൾട്ടി-സ്പെഷ്യാലിറ്റി ഔട്ട്‌പേഷ്യന്‍റ് വിഭാഗം, ആറ് ഓപ്പറേഷൻ മുറികൾ, ഇൻ-ഹൗസ് ലബോറട്ടറിയും ഫാർമസിയും, റേഡിയോളജി ഡിപാർട്ട്‌മെന്‍റ്, എമർജൻസി കെയർ, തീവ്രപരിചരണ വിഭാഗം, ഒന്നിലേറെ നടപടിക്രമ മുറികൾ, 45,000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 200 കിടക്കകളുള്ള അത്യാധുനിക ഇൻപേഷ്യന്‍റ് ഹോസ്പിറ്റൽ എന്നിവ പൂർണമായ തുടർ പരിചരണം നൽകുന്നതിന് സജ്ജീകരിച്ചിരിക്കുന്നു. ഫാമിലി ആന്‍റ് ഇന്‍റണേൽ മെഡിസിൻ, ഡയബറ്റിസ് മാനേജ്‌മെന്‍റ് ആൻഡ് എൻഡോക്രൈനോളജി, കാർഡിയോളജി, ന്യൂറോളജി, ഓർത്തോപീഡിക്‌സ്, ഗ്യാസ്‌ട്രോ എൻട്രോളജി, യൂറോളജി തുടങ്ങിയ സേവനങ്ങൾ ഇതുവഴി ലഭ്യമാകും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.