Breaking News

പുട്ടിൻ ഷെയ്‌ഖ് മുഹമ്മദുമായി ചർച്ച നടത്തി

അബുദാബി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുമായിരുന്നു സംഭാഷണം. 
തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിലേറെ മേഖലകളിലായി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. റഷ്യക്കും യുക്രൈനും ഇടയിൽ തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിന് യുഎഇ സമീപ മാസങ്ങളിൽ നടത്തിയ വിജയകരമായ മധ്യസ്ഥ ശ്രമങ്ങൾക്ക് ഷെയ്‌ഖ് മുഹമ്മദിനോട് പുട്ടിൻ നന്ദി അറിയിച്ചു. ഇതിൽ ഏറ്റവും അവസാനത്തെ ഇടപെടൽ മാർച്ച് ആദ്യമായിരുന്നു. ഈ സംരംഭത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതിന് റഷ്യൻ സർക്കാരിനോട് ഷെയ്‌ഖ് മുഹമ്മദ് നന്ദി പറഞ്ഞു. 
ഈ സുപ്രധാന മാനുഷിക ഉദ്യമത്തിൽ യുഎഇയുടെ ശ്രമങ്ങൾ തുടരുന്നതിനുള്ള പ്രതിബദ്ധതയും പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം സാധ്യമാക്കുന്നതിനൊപ്പം അതിന്റെ മാനുഷിക ആഘാതം ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതായും പറഞ്ഞു. പരസ്പര ആശങ്കയുള്ള ഒട്ടേറെ പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ലോകമെമ്പാടും സമാധാനവും സ്ഥിരതയും പിന്തുണയ്ക്കുന്നതിലും സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള സമാധാനപരമായ പരിഹാരങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലും യുഎഇയുടെ സ്ഥിരമായ സമീപനം ഷെയ്‌ഖ് മുഹമ്മദ് ആവർത്തിച്ചു വ്യക്തമാക്കി. 
ഈ മാസം 19ന് റഷ്യയും യുക്രെയ്നും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതിലുള്ള വിജയം യുഎഇ പ്രഖ്യാപിച്ചു. ഇരുവശത്തുനിന്നും 175 തടവുകാർ വീതം ആകെ 350 പേരെയാണ് മോചിപ്പിച്ചത്. ഇതോടെ യുഎഇയുടെ 13 മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ എണ്ണം 3,233 ആയി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.