മാര്‍ട്ടിനില്‍ നിന്നും മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ച യുവതികളാണ് പൊലിസിനെ സമീപിച്ചിരിക്കുന്നത്.
കൊച്ചി : ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫി നെതിരെ യുവതികളുടെ പരാതി. മാര്‍ട്ടിനില്‍ നിന്നും മാനസിക, ശാരീരിക പീഡനങ്ങള്‍ അനു ഭവിച്ച യുവതികളാണ് പൊലിസിനെ സമീപിച്ചിരിക്കുന്നത്. മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ട് പരാതികള്‍ കൂടി ലഭിച്ചിരി ക്കുന്നത്. ഇനിയും കൂടുതല്‍പേര്‍ എത്തുമെന്നാണ് പൊലീ സ് നിഗമനം.
മാര്‍ട്ടിനൊപ്പമുള്ള സംഘം സ്ത്രീകള്‍ക്കെതിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ നടത്തിയി രുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലിസ് അറി യിച്ചു. മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാവുന്നവര്‍ വിവരം കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടാനാണ് പൊലീസ് നീക്കം.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ ക്രൂര പീഡനത്തിനിരായയ കണ്ണൂര്‍ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറായ യുവതിയാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി നല്‍കിയത്. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ യുവതിക്ക് മാര്‍ട്ടിന്‍ ജോസഫില്‍ നിന്ന് ക്രൂരപീഡനമാണ് നേരിടേണ്ടിവന്നത്.
എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോ ക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോ ഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം. കഴി ഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായി രുന്നുവെന്നാണ് യുവതിയുടെ പരാതി. പരാതി നല്‍കിയതിനെ തുടര്‍ന്ന് മുങ്ങിയ മാര്‍ട്ടിനെ പൊ ലീസ് ഏറെ തിരച്ചിലുകള്‍ക്കൊടുവിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.