Breaking News

പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇന്ന് നിര്‍ണായകം ; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍

പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാ മ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗ ണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

തിരുവനന്തപുരം : പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോട തി ഇന്ന് പരിഗണിക്കും. ജാമ്യാ പേക്ഷ തള്ളിയാല്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരു മാനം. അതേസമയം എല്‍ദോസ് ഒളിവില്‍ തുടരുകയാണ്.

കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എംഎല്‍എ എവിടെയെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷ ണസംഘത്തിന് ആയിട്ടില്ല. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലെ ത്തുന്നത്. ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോട തി പരിഗണിക്കുന്നത്.ബലാല്‍സംഗം എന്ന ഗുരുതര കുറ്റം ചുമത്തിയിട്ടുണ്ടെന്നും എംഎല്‍എയെ അറ സ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമെന്നും വാദിച്ച് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും. ജൂലൈ മുതല്‍ പലപ്പോഴായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും ജാമ്യം നല്‍കുന്നത് പരാതിക്കാരിയുടെ ജീവന്‍പോലും അപകടത്തിലാക്കുമെന്ന് പ്രോ സിക്യൂഷന്‍ വാദിക്കും. എന്നാല്‍ പണം തട്ടാനായി കെട്ടി ച്ചമച്ച കേസാണെന്നാണ് എല്‍ദോസിന്റെ മറുവാദം.

പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പടെയുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിക്കാരി ജില്ലാ ക്രൈം ബ്രാഞ്ചിനു മുന്നിലും ആവര്‍ത്തിച്ചതോടെ പീഡനക്കുറ്റം കൂടി ചുമത്തി പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബലാത്സം ഘക്കുറ്റവും ചുമത്തിയത്. അറസ്റ്റിന് പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെങ്കിലും എംഎല്‍എ ആയതി നാല്‍ സ്പീക്കറെ അറിയിക്കും.

കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ് തടയാതിരിക്കുകയോ ചെയ്താല്‍ എല്‍ദോസിനെ കസ്റ്റഡിയി ലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിന്റെ മു ന്നോടിയായി എംഎല്‍എയുടെ ഒളിയി ടം കണ്ടെത്താനുള്ള തിരച്ചില്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.