Home

‘പി സി ജോര്‍ജ് ആരെയും കൊന്നിട്ടില്ല’ ; എആര്‍ ക്യാംപില്‍ കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞു, പിന്തുണയുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും

പിസി ജോര്‍ജിനെ കാണാനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ നന്ദാവനം എആര്‍ ക്യാമ്പിലെ ത്തി. തിരുവനന്തപുരം ബിജെപി ജില്ലാപ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ മന്ത്രിക്കൊപ്പമുണ്ടാ യിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പൊലീസ് പ്രവേശ നാനുമതി നിഷേധിച്ചു. കന്റോണ്‍മെന്റ് എ സി നേരിട്ടെത്തി ഇക്കാര്യം മന്ത്രിയെ അറിയിക്കു കയായിരുന്നു

തിരുവനന്തപുരം : മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് പിന്തുണയുമാ യി ബിജെപി. തിരുവനന്തപുരം വെമ്പായത്ത് പി സി ജോര്‍ജിനെ ബിജെപി പ്രവര്‍ത്തകര്‍ മാലയിട്ടു. എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം. ജോര്‍ജിന് പിന്തുണയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും രംഗത്തെത്തി.

പിസി ജോര്‍ജിനെ കാണാനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ നന്ദാവനം എആര്‍ ക്യാമ്പിലെത്തി. തിരുവന ന്തപുരം ബിജെപി ജില്ലാപ്രസിഡന്റ് വിവി രാജേഷ് അടക്കമുള്ള നേതാക്കള്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പൊലീസ് പ്രവേശനാനുമതി നിഷേധിച്ചു. കന്റോണ്‍മെന്റ് എ സി നേരിട്ടെത്തി ഇക്കാര്യം മന്ത്രിയെ അറിയിക്കുകയായിരുന്നു.

പിസി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം ആരെയും വെട്ടിക്കൊന്നിട്ടില്ല. അ രിഞ്ഞുതള്ളിയവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കാണിക്കാത്ത തിടുക്കം എന്തിനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചത്. പിസി ജോര്‍ജ് ഭീകരവാദിയല്ല. അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകകനാണ്. യൂത്ത് ലീഗിന്റെ പരാ തിയിലാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. യൂത്ത് ലീഗ് പരാതിപ്പെട്ടാല്‍ ആ രെയും അറസ്റ്റ് ചെയ്താല്‍ അകത്തിടുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. സര്‍ക്കാരിന്റെ ഇരട്ട നീതിയാ ണെന്നും വി മുരളീധരന്‍ പറഞ്ഞു.

ജോര്‍ജിന്റെ അറസ്റ്റിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണെന്നും ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടു ത്തി.

വി വി രാജേഷ് അടക്കമുള്ള ബിജെപി. നേതാക്കള്‍ക്കൊപ്പമാണ് കേന്ദ്രമന്ത്രി എ.ആര്‍ ക്യാമ്പിന് മുന്നിലെ ത്തിയത്. എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പൊലീസ് പ്രവേശനാനുമതി നിഷേധിച്ചു. കന്റോണ്‍ മെന്റ് എ.സി നേരിട്ടെത്തിയാണ് മന്ത്രിയെ ഇക്കാര്യം അറിയിച്ചത്. അറസ്റ്റില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടനീതിയാണെന്ന് വി മുരളീധരന്‍ ആരോപിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.