ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ എ യാമഗുചിയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം.
ടോക്യോ : ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി പി വി സിന്ധു സെമി ഫൈ നലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ എ യാമഗുചിയെ തോ ല്‍പ്പിച്ചാണ് സിന്ധു സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം. സ്‌കോര്‍: 21-13, 22-20.
രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടമാണ് കണ്ടത്. 6-4 എന്ന നിലയിലാണ് രണ്ടാം ഗെയിമില്‍ സിന്ധു മുന്നേറിയത്. ലീഡ് 11-6 ലേക്ക് ഉയര്‍ത്താനും സിന്ധുവിന് സാധിച്ചു. 15-11 എന്ന നിലയില്‍ ലീഡുമായി കുതിച്ച സിന്ധുവിനെ ഇടയ്‌ക്കൊന്നു പരീക്ഷിക്കാന്‍ യമാഗുചിക്ക് സാധിച്ചു. എന്നാല്‍ മികച്ച സ്മാഷു കളുമായി സിന്ധു രണ്ടാം ഗെയിമില്‍ കളം വാണതോടെ ജപ്പാന്‍ താരം നിശബ്ദയായി. രണ്ടാം ഗെ യിം സിന്ധു 22-20 എന്ന സ്‌കോറിന് സെറ്റും സെമി ബെര്‍ത്തും ഉറപ്പാക്കി.
ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് സിന്ധു. യാമഗുചി അഞ്ചാം സ്ഥാനത്തും. തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ഒളിംപിക്സ് സെമിയില്‍ പ്രവേശിക്കുന്നത്.
സെമിയിലേക്ക് മുന്നേറിയതോടെ ബാഡ്മിന്റണില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കുമെന്ന് ഉറപ്പായി. കഴി ഞ്ഞ തവണ റിയോയില്‍ നേടിയ വെള്ളി ഇത്തവണ സ്വര്‍ണമാക്കാനുള്ള യാത്രയിലാണ് സിന്ധു. താരത്തിന്റെ ലക്ഷ്യം സഫലമാവാന്‍ കാത്തിരിക്കുകയാണ് രാജ്യം മുഴുവന്‍. ടോക്യോയില്‍ സിന്ധു വിന്റെ തുടരെ അഞ്ചാമത്തെ ജയമായിരുന്നു ഇത്. അഞ്ച് മത്സരങ്ങളിലും ഒരു സെറ്റ് പോലും കൈവിടാതെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചാണ് ഇന്ത്യന്‍ താരം സെമിയിലേക്ക് മുന്നേറിയത്. ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ജപ്പാന്‍ താരത്തിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് സിന്ധു മത്സരം സ്വന്തമാക്കിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.