തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തില്‍ നേതൃത്വത്തിന് നന്ദി പറഞ്ഞ് ഉമ തോമ സ്. പി ടി തോമസിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമാണ് സ്ഥാനാര്‍ഥിത്വമെന്ന് ഉമ തോമ സ് പറഞ്ഞു. പി ടി തോമസ് തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അവര്‍ വ്യക്ത മാക്കി
കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തില്‍ നേതൃത്വത്തിന് നന്ദി പറഞ്ഞ് ഉമ തോമസ്. പി ടി തോമസിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമാണ് സ്ഥാനാ ര്‍ഥിത്വമെന്ന് ഉമ തോമസ് പറഞ്ഞു. പി ടി തോമസ് തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കെപിസിസിയുടെ തീ രുമാനം അംഗീകരിച്ചു കൊണ്ട് ഹൈക്കമാന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഉമ തോമസിന്റെ പ്രതികരണം.
തൃക്കാക്കരയില്‍ പിടിക്ക് കിട്ടിയ അംഗീകാരം തനിക്കും ലഭിക്കും. പിടി തുടങ്ങിവച്ചതെല്ലാം പൂര്‍ത്തിയാ ക്കും. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തി നൊപ്പം നില്‍ക്കുകയായിരുന്നു ഉമാ തോമസ് പറഞ്ഞു. ഡൊമനിക് പ്രസന്റേഷനും കെവി തോമസ് മാ ഷും ഒപ്പം നില്‍ക്കും. അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പിടി. അവര്‍ ഒരിക്കലും തനിക്കും പാര്‍ട്ടി ക്കുമെതിരെ നില്‍ക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. വിജയം ഉറപ്പാ ണെന്നും ഉമ പറ ഞ്ഞു.
എതിര്‍ സ്ഥാനാര്‍ഥി ആരായാലും രാഷ്ട്രീയമായി നേരിടുമെന്നും അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം സം ബന്ധിച്ച് ഡൊമിനിക് പ്രസന്റേഷന്‍ ഉയര്‍ത്തിയ ആശങ്ക ചെറിയൊ രു വികാരത്തിന്റെ പുറത്തുണ്ടാ യതാണ്. അദ്ദേഹം പി.ടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. തന്നെ തള്ളിപ്പറയാന്‍ അദ്ദേഹത്തിന് ഒരിക്കലും സാധിക്കില്ലെന്നും ഉമ തോ മസ് ചൂണ്ടിക്കാട്ടി. പി ടിയെ ഹൃദയത്തിലേറ്റിയവരാണ് തൃക്കാക്കര ക്കാര്‍, അവര്‍ എനിക്ക് വോട്ട് തരാതിരിക്കില്ലെന്നും ഉമ തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്ക ര മണ്ഡലത്തില്‍ ഉമ തോമസിന്റെ പേരി ലേക്കെത്താന്‍ കോണ്‍ഗ്രസിന് മാരത്തണ്‍ ചര്‍ച്ച വേണ്ടിവന്നിരുന്നില്ല. ഉമ തോമസിനെ യുഡിഎഫ് സ്ഥാ നാര്‍ഥയാക്കണമെന്ന കെപി സിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചു വെന്ന് പ്രതിപ ക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.